Trending Now

ഇടതുഭരണം ഭക്ഷ്യ പൊതു വിതരണ സംവിധാനം ഇല്ലാതാക്കുന്നു. : റോബിൻ പീറ്റർ

 

konnivartha.com : ഇടതുപക്ഷ ഗവൺമെൻ്റ് ഭക്ഷ്യ പൊതുവിതരണ സംവിധാനം ഇല്ലാതാക്കി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. സാധാരണ ജനവിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ കൊടുക്കുന്നതിനു പോലും സാധിക്കാത്ത നിർജീവമായ ഭരണ സംവിധാനം നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ടൗൺ മാവേലി സ്റ്റോറിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ടി അജോമോൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, റോജി എബ്രഹാം, ശ്യാം എസ് കോന്നി, സൗദ റഹിം, ഐവാൻ വകയാർ, രാജീവ് മള്ളൂർ, അനിസാബു, പ്രിയ എസ്. തമ്പി, ഷിജു അറപ്പുരയിൽ, സലാം കോന്നി, പ്രകാശ് പേരങ്ങാട്ട്, പി.വി. ജോസഫ്, തോമസ് കലായിൽ, പി.ച്ച് ഫൈസൽ, സി.കെ ലാലു, എം.കെ. കൃഷ്ൺകുട്ടി, റോബിൻ കാരാവള്ളിൽ, രതീഷ് മുരുപ്പേൽ, സുലേഖ വി. നായർ, രഞ്ചു. അർ, ലതികകുമാരി, ശോഭ മുരളി,സിന്ധു സന്തോഷ്, ലിസിയാമ്മ ജോഷ്വാ, അർച്ചന ബാലൻ, ബഷീർ കോന്നി, തോമസ് ഡാനിയേൽ, അരുൺ വകയാർ, രവീന്ദ്രനാഥ് നീരേറ്റ്, റോബിൻ ചെങ്ങറ, അർ.അജയകുമാർ,ആൻ്റണി മണ്ണീറ എന്നിവർ പ്രസംഗിച്ചു.

© 2025 Konni Vartha - Theme by
error: Content is protected !!