Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/01/2025 )

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് : അവലോകനയോഗം ചേര്‍ന്നു

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായി അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അവലോകനയോഗം നടത്തി. ഹരിത ചട്ടം പാലിച്ച് പരിഷത്ത് സംഘടിപ്പിക്കും. അനധികൃത കച്ചവട സ്ഥാപനങ്ങളെ നിയന്ത്രിക്കും.

 

ഹിന്ദുമത കണ്‍വന്‍ഷന്‍ നടക്കുന്ന ദിവസങ്ങള്‍ക്ക് രണ്ടു ദിവസം മുന്‍പ് മുതല്‍ താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് സമ്മേളന നഗരിയും പരിസരവും ശുചീകരിക്കും. കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ജീവനക്കാര്‍ക്ക് ഹെല്‍ത്ത്കാര്‍ഡും നിര്‍ബന്ധമാക്കും. മാലിന്യം വലിച്ചെറിയിരുന്നവരില്‍ നിന്ന് സ്‌പോട്ട് ഫൈന്‍ ഈടാക്കുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുവാനും തീരുമാനമായി.

 

ഹരിതകര്‍മ്മസേനയുടെയും ശുചീകരണ തൊഴിലാളികളുടെയും സേവനം ഉറപ്പാക്കി ആരോഗ്യ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സാധ്യമാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനുരാധ ശ്രീജിത്ത് , ഗാമപഞ്ചായത്ത് സെക്രട്ടറി ടി എസ് സജീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ് അയിരൂര്‍ ,സോമശേഖരന്‍ നായര്‍, മലീനീകരണ നിയന്ത്രണ ബോര്‍ഡ് -ശുചിത്വ മിഷന്‍ പ്രതിനിധികള്‍, ഹിന്ദുമത പരിഷത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സൗജന്യ തൊഴില്‍ പരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്‌മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പരിശീലനം. ഫോണ്‍: 8330010232

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍
സൗജന്യ കൂണ്‍ കൃഷി പരിശീലനം, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്‌സ് ഇവയുടെ നിര്‍മ്മാണ പരിശീലനം എന്നിവ ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04682270243 ,8330010232.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ്

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ് ആരംഭിച്ചു. ഫോണ്‍ : 0469 2961525, 8281905525.

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സ്

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറു മാസം, മൂന്നുമാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍,പാര്‍ടൈം ബാചുകളിലേക്ക് എസ് എസ് എല്‍സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081.

സൗജന്യ പരിശീലനം

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴിലന്വേഷകര്‍ക്കായി റെസ്യൂമേ തയ്യാറാക്കല്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍ എന്നീ കാര്യങ്ങളില്‍ ജനുവരി 31ന് സൗജന്യ പരിശീലനം നല്‍കുന്നു. ഫോണ്‍ : 9495999688.

കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം ഫെബ്രുവരി ഒന്നിന്

കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

താല്‍പര്യപത്രം ക്ഷണിച്ചു

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സിഎഫ്ആര്‍ഡി) ന്റെ 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളിലെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റുമെന്റ് ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. സേവനം ലഭ്യമാക്കുന്നതിനുളള നിരക്കും മറ്റ് വ്യവസ്ഥകളും കാണിച്ചുളള താല്‍പര്യപത്രം ഫെബ്രുവരി 14ന് മുമ്പ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 0468 2241144.

 

സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി എട്ടിന്

തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിനായി (എസ്.സി, എസ്.റ്റി വിഭാഗത്തിലുളളവര്‍ക്ക് മാത്രം) ജില്ലയില്‍ നിന്നുളള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതിന് തിരുവല്ല മാര്‍ത്തോമ്മാ കോളജ് ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നു. നിലവില്‍ നാല്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തിച്ചേരണം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും പ്ലസ് വണ്‍ ക്ലാസിലെ പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഫോണ്‍ 04712381601, 9447694394.

 

error: Content is protected !!