Trending Now

മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് മാനേജർ

 

അസാപ് കേരളയിൽ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

എൻ.ജി.ഒ / സർക്കാർ / വിദ്യാഭ്യസ രംഗത്ത് കുറഞ്ഞത് 10 മുതൽ 12 വർഷം വരെ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. ഫെബ്രുവരി 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ വെബ്‌സൈറ്റ് സന്ദർശിക്കുക.

error: Content is protected !!