Trending Now

കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ഏപ്രിൽ 15 നു പൂർത്തീകരിക്കും

 

konnivartha.com :കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ഏപ്രിൽ 15 നു പൂർത്തികരിക്കും.
കോന്നി ബസ് സ്റ്റേഷനിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെയും പഞ്ചായത്ത്‌ പ്രസിഡണ്ടുമാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്.

H. L. L നിർവഹണം ഏറ്റെടുത്തിരുന്ന ബസ് സ്റ്റേഷൻ കോൺക്രീറ്റ് യാർഡ്, കെട്ടിടത്തിന്റെ സിവിൽ വർക്ക്‌ എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.

പൊതുമരാമത്ത് നിരത്ത് വിഭാഗം നിർവഹണം നടത്തുന്ന സ്റ്റേഷൻ യാർഡ് ടാറിങ് പൂർത്തീകരിച്ചിട്ടുണ്ട്. പുതിയതായി അനുവദിച്ച എംഎൽഎ ഫണ്ട്‌ 55 ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റാൻഡിനു ചുറ്റും ഫെൻസിങ് സ്ഥാപിക്കൽ, സിവിൽ വർക്ക് കെട്ടിടത്തിന്റെ സിവിൽ വർക്ക് പൂർത്തീകരിക്കൽ പ്രവർത്തികൾ എന്നിവ ഏപ്രിൽ ആദ്യവാരം കൊണ്ട് പൂർത്തീകരിക്കും.

തദ്ദേശ സ്വയം എൻജിനീയറിങ് വിഭാഗം നടത്തുന്ന കെട്ടിടത്തിന്റെ നിർമ്മാണം മാർച്ചു 10 നുള്ളിൽ പൂർത്തീകരിയ്ക്കും. നിലവിൽ എം എൽ എ ഫണ്ടിൽ നിന്നും 4.5 കോടി രൂപയും കെ എസ് ആർ ടി സി 1.95 കോടി രൂപയും സ്റ്റാൻഡ് നിർമ്മാണതിന് അനുവദിച്ചത്.
യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത്‌ പ്രസിഡന്റ്മാരും ജനപ്രതിനിധികളും വിവിധ പഞ്ചായത്തുകളിലെ കെ എസ് ആർ ടി സി നിർദ്ദേശങ്ങളും പരാതികളും യോഗത്തിൽ അവതരിപ്പിച്ചു.

എം എൽ എ യുടെ നിർദ്ദേശത്തേ തുടർന്ന് കോന്നി – ആനക്കൂട് – അടവി -ആങ്ങമൂഴി – പമ്പ സർവീസ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സർവീസ് ആരംഭിക്കുന്നതിനു പ്ലാൻ തയ്യാറാക്കാൻ സോണൽ ഓഫീസർ റോയ് തോമസിനെ യോഗം ചുമതലപ്പെടുത്തി.

പത്തനംതിട്ട വള്ളിക്കോട് വഴിയുള്ള തിരുവനന്തപുരം സർവീസ്,കരിമാൻ തോട് -കോന്നി- തൃശ്ശൂർ സർവീസ്, പത്തനാപുരം- മാങ്കോട്- പൂമരുതിക്കുഴി സർവീസുകൾ ഉൾപ്പെടെ ഉടനെ ആരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു.

konnivartha.com:കോന്നി ആങ്ങമൂഴി  മെഡിക്കൽ കോളേജ് സർവീസ് പുനരാരംഭിക്കുന്നതിനും കോന്നി മെഡിക്കൽ കോളേജിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു

konnivartha.com:കരിമാൻതോട്- തൃശ്ശൂർ സർവീസ് ആരംഭിക്കുന്നതിന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് കെ എസ് ആര്‍ ടി സി  ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിന് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമൂവൽ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ തേക്ക് തോട് വാർഡ് മെമ്പർ കെ ജെ ജെയിംസ് താമസസൗകര്യം നൽകാം എന്നത് യോഗത്തിൽ അറിയിച്ചത് പരിഗണിച്ച് കരിമാൻതോട്ടിൽ കെഎസ്ആർടിസി ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി കെ ജെ ജയിംസിനെയും  കെഎസ്ആർടിസിജില്ലാ ഓഫീസർ ടോണിയെയും യോഗം ചുമതലപ്പെടുത്തി.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനായ യോഗത്തിൽ കെ എസ് ആർ ടി സി എം ഡി പ്രമോജ് ശങ്കർ ഐ എ എസ്, സോണൽ ഓഫീസർ റോയ് തോമസ്, പത്തനംതിട്ട ഡി ടി ഓ ടോണി, അതാത് പഞ്ചായത്ത് പ്രസിഡണ്ട് മാരായ ടി വി പുഷ്പവല്ലി, അനി സാബു, പ്രീജ പി നായർ, രജനി ജോഷി, നവനിത്, സാം വാഴോട്, ഷാജി കെ സാമൂവൽ, രേഷ്മ മറിയം റോയ്,ആർ മോഹനൻ നായർ, ജോബി ടി ഈശോ,പൊതുമരാമത്ത് അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ മുരുകേഷ് കുമാർ, ബ്ലോക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു, കെഎസ്ആർടിസി സിവിൽ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!