Trending Now

ബി ജെ പിയ്ക്ക് കേരളത്തില്‍ 30 സംഘടനാ ജില്ലകള്‍ : അധ്യക്ഷമാരുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കും

 

konnivartha.com: സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളില്‍ 27 ഇടങ്ങളിലെ ജില്ലാ പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചു. പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്, ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളില്‍ തര്‍ക്കം തുടരുന്നതിനാൽ തീരുമാനം വൈകുകയാണ്.27 ജില്ലാ പ്രസിഡന്റുമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം.അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റുമാരെയെല്ലാം ഒഴിവാക്കി. സംസ്ഥാന നേതാക്കളും നേതാക്കളും ജില്ലാ പ്രസിഡന്റുമാരായി ഇടംപിടിച്ചിട്ടുണ്ട്.

konnivartha.com: തിരുവനന്തപുരം സിറ്റി – കരമന ജയന്‍, തിരുവനന്തപുരം നോര്‍ത്ത് – മുക്കം പാലമൂട് ബിജു, കൊല്ലം വെസ്റ്റ് – എസ്. പ്രശാന്ത്, കൊല്ലം ഈസ്റ്റ്- രാജി പ്രസാദ്, ആലപ്പുഴ സൗത്ത് – സന്ദീപ് വചസ്പതി,ആലപ്പുഴ നോര്‍ത്ത്- പി.കെ. ബിനോയി, കോട്ടയം വെസ്റ്റ്- ലിജിന്‍ ലാല്‍, കോട്ടയം ഈസ്റ്റ്- റോയ് ചാക്കോ,ഇടുക്കി നോര്‍ത്ത്- പി.സി. വര്‍ഗീസ്, എറണാകുളം സിറ്റി- ഷൈജു,എറണാകുളം നോര്‍ത്ത്- ബ്രഹ്‌മരാജ്, എറണാകുളം ഈസ്റ്റ്- പി.പി. സജീവ്,മലപ്പുറം സെന്‍ട്രല്‍- ദീപ പുഴയ്ക്കല്‍, മലപ്പുറം ഈസ്റ്റ്- രശ്മില്‍ നാഥ്,മലപ്പുറം വെസ്റ്റ്- ടി. സുബ്രഹ്‌മണ്യന്‍, പാലക്കാട് ഈസ്റ്റ്- പ്രശാന്ത് ശിവന്‍, പാലക്കാട് വെസ്റ്റ് -പി. വേണുഗോപാല്‍, തൃശൂര്‍ സിറ്റി – ജസ്റ്റിന്‍, തൃശൂര്‍ നോര്‍ത്ത് – നിവേദിത സുബ്രഹ്‌മണ്യന്‍, തൃശൂര്‍ സൗത്ത്- ശ്രീകുമാര്‍, കോഴിക്കോട് സിറ്റി- പ്രകാശ് ബാബു,കോഴിക്കോട് റൂറല്‍ – ദേവദാസ്, കോഴിക്കോട് നോര്‍ത്ത് – പ്രഫുല്‍ കൃഷ്ണ, വയനാട്- പ്രശാന്ത് മലവയല്‍, കണ്ണൂര്‍ നോര്‍ത്ത് – വിനോദ് മാസ്റ്റര്‍, കണ്ണൂര്‍ സൗത്ത് – ബിജു ഇളക്കുഴി,കാസര്‍കോട്- എം.എല്‍. അശ്വനി എന്നീ പേരുകളിലാണ് ധാരണയായിരിക്കുന്നത്.കരമന ജയൻ, രാജി പ്രസാദ്, സന്ദീപ് വചസ്പതി, പ്രകാശ് ബാബു, നിവേദിത സുബ്രഹ്‌മണ്യന്‍, പ്രഫുല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസ്ഥാന നേതാക്കളാണ്. കരമന ജയന്‍, ലിജിന്‍ ലാല്‍, ഷൈജു എന്നിവരൊഴികെ എല്ലാവരും ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായാണ് എത്തുന്നത്.

പത്തനംതിട്ട, കാസര്‍കോട്, വയനാട് ഒഴികെയുള്ള ജില്ലകള്‍ വിഭജിച്ചാണ് 30 സംഘന ജില്ലകൾ ബിജെപി രൂപീകരിച്ചത്.മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണ് കേരളത്തിലും നടപ്പിലാക്കാന്‍ ദേശീയ നേതൃത്വം അംഗീകാരം നല്കിയതും വിഭജിച്ചതും .

വളരെ വിശാലമായ ജില്ലകളില്‍ വിഭജനം ഏറെ ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍ . ജില്ലാ നേതാക്കള്‍ക്ക് കൂടുതല്‍ സമയം തങ്ങളുടെ അധികാര പരിധിയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും . മിക്ക യോഗത്തിലും പങ്കെടുക്കാനും കഴിയും . വിശാലമായ ജില്ലകളിലെ എല്ലാ പ്രദേശങ്ങളിലും നേരത്തെ ജില്ലാ അധ്യക്ഷന്‍മാര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല . വിഭജനം മൂലം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനും അത് വഴി വരുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വോട്ടും വിജയ സാധ്യതയും ഉറപ്പിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍ .

പത്തനംതിട്ടയില്‍ നിലവില്‍ ഉള്ള അധ്യക്ഷന്‍ കോന്നി നിവാസി അഡ്വ വി എ സൂരജ് തന്നെ അധ്യക്ഷനായേക്കും . കെ .സുരേന്ദ്ര പക്ഷത്തിലെ ശക്തനായ നേതാവാണ്‌ സൂരജ് . ജില്ലയിലെ സംഘടനയെ മികവുറ്റ നിലയില്‍ എത്തിക്കാന്‍ സൂരജിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍ . ചിലര്‍ മാത്രം ആണ് എതിര്‍പ്പുമായി മുന്നില്‍ ഉള്ളത് . സൂരജിന്‍റെ പേര് ആണ് ദേശീയ നേതൃത്വത്തിന്‍റെ മുന്നില്‍ ഉള്ളത് .

 

error: Content is protected !!