Trending Now

പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ നാളെ കോന്നിയില്‍ എത്തും

 

konnivartha.com: കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കെ എസ് ആര്‍ ടി സി ബസ് ഓപ്പറേറ്റിംഗ് സംബന്ധിച്ചുള്ള പരാതികൾ ചർച്ച ചെയ്യുന്നതിനും കോന്നി കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനുംകെ എസ് ആര്‍ ടി സി മാനേജിങ് ഡയറക്റ്റര്‍ , കോന്നി നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്മാർ, കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം 27/1/2025 നു ഉച്ചക്ക് 2.30 കോന്നികെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനിൽ വച്ചു ചേരുമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

കോന്നി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണവും ബസ് ഓപ്പറേറ്റിങ് പരാതികൾ സംബന്ധിച്ചുള്ള വിഷയങ്ങളും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് യോഗം ചേരുന്നത്.

error: Content is protected !!