Trending Now

ബി ജെ പി കേരള : ജില്ലാ അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും ( 27/01/2025 )

 

ഒരു അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഇല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പില്ല എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു. സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും. ജില്ലാ അധ്യക്ഷന്മാരെ ഇന്ന് ( 27/01/2025 ) പ്രഖ്യാപിക്കും.

കേന്ദ്ര നേതൃത്വം അംഗീകരിച്ച പട്ടികയാണ്. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ല. ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.സംഘടന 4 ജില്ലകളിൽ വനിതകളെ പ്രസിഡന്റ് ആക്കി. രണ്ട് പട്ടികജാതിക്കാരെ ജില്ല പ്രസിഡന്റ് ആക്കി.പാലക്കാട് നഗരസഭ താഴെ വീഴില്ല. പന്തളത്തും ഇതല്ലേ പറഞ്ഞത്.ദേശീയ നേതൃത്വത്തിന്റെ തീരുമാനം മാത്രമേ നടപ്പിലാകു . ദേശീയ നേതൃത്വം അംഗീകരിച്ച ജില്ല പ്രസിഡന്റ് സ്ഥാനങ്ങൾക്കും മാറ്റം ഉണ്ടാകില്ല.മഹിളകൾ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുൾപ്പടെ ജില്ലാ അധ്യക്ഷന്മാർ ഉണ്ടാകും

error: Content is protected !!