റിപ്പബ്ലിക് ദിനം : 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നൽകി ആദരിക്കുന്നു
2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോലീസ്, അഗ്നി രക്ഷാ സേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് (HG&CD), കറക്ഷണൽ സർവീസസ് എന്നിവയിലെ 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നൽകി ആദരിക്കുന്നു
പോലീസ് സേന -78 അഗ്നിരക്ഷാസേന -17
ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും, കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും ഉണ്ടായേക്കാവുന്ന അപകടസാധ്യത കണക്കിലെടുത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കടമകളും ചുമതലകളും പരിഗണിച്ചുമാണ് യഥാക്രമം അപൂർവമായ ധീരത പ്രകടിപ്പിച്ച പ്രവർത്തനങ്ങൾക്കും (Rare Conspicuous Act of Gallantry), ധീരത പ്രകടിപ്പിച്ച പ്രവർത്തനങ്ങൾക്കും (Conspicuous Act of Gallantry) ധീരതയ്ക്കുള്ള മെഡൽ നൽകുന്നത്
ധീരത മെഡലുകൾ നേടിയ 95 ഉദ്യോഗസ്ഥരിൽ, ഇടത് തീവ്രവാദ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള 28 പേർ, ജമ്മു & കശ്മീർ മേഖലയിൽ നിന്നുള്ള 28 പേർ, വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള 03 പേർ, മറ്റ് മേഖലകളിൽ നിന്നുള്ള 36 പേർ എന്നിവർക്ക് അവരുടെ ധീരതാ പ്രവർത്തനങ്ങൾക്കാണ് മെഡൽ നൽകുന്നത്
2.സർവീസ് മെഡലുകൾ
പ്രത്യേകമായി വിശിഷ്ട സേവന റെക്കോർഡ് ഉള്ളവർക്കാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ(President’s Medal for Distinguished Service -PSM )നൽകുക.
സേവനത്തിലെ വൈഭവവും കർത്തവ്യത്തോടുള്ള വിലയേറിയ സമർപ്പണവും പരിഗണിച്ചാണ് രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള (Medal for Meritorious Service-MSM )മെഡൽ നൽകുന്നത്
രാഷ്ട്രപതിയുടെ 101 വിശിഷ്ട സേവന മെഡലുകളിൽ (PSM) 85 എണ്ണം പോലീസ് സേനയ്ക്കും , 05 എണ്ണം അഗ്നി രക്ഷാ സേനയ്ക്കും , 07 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സേനയ്ക്കും , 04 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു.
സ്തുത്യർഹ സേവനത്തിനുള്ള 746 മെഡലുകളിൽ 634 എണ്ണം പോലീസ് സേനയ്ക്കും , 37 എണ്ണം അഗ്നി രക്ഷാ സേനയ്ക്കും , 39 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിനും, 36 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു.
അനുബന്ധം -I കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അനബന്ധം-II കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക