konnivartha.com : കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു.
തണ്ണിത്തോട്,സീതത്തോട്,ചിറ്റാർ , കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി.
ചിറ്റാർ,സീതത്തോട് കോന്നി താഴം, കലഞ്ഞൂർ അരുവാപ്പുലം വില്ലേജുകളിൽ മൂന്നുമാസം കൊണ്ടും ഡിജിറ്റൽ സർവേ നടപടികൾ ആരംഭിച്ച തണ്ണിത്തോട് വില്ലേജിൽ ഇനിയും സർവ്വേ ചെയ്യാനുള്ള കൈവശക്കാരുടെ ഭൂമി ഒരു മാസം കൊണ്ടും സർവ്വേ നടപടികൾ പൂർത്തീകരിക്കും.
15 ദിവസം കൂടുമ്പോൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവ്വേ നടപടികൾ അവലോകനം ചെയ്യും.
എംഎൽഎയും ജില്ലാ കളക്ടറും പങ്കെടുത്ത് സീതത്തോട്,ചിറ്റാർ, തണ്ണിത്തോട്, കോന്നിതാഴം, അരുവാപുലം, കലഞ്ഞൂർ വില്ലേജുകളിൽ യോഗം ചേരും. യോഗത്തിൽ അതത് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ, സർവ്വേ ഉദ്യോഗസ്ഥർ, സർവ്വേ ടീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
മുപ്പതാം തീയതി എംഎൽഎയും കളക്ടറും പങ്കെടുത്തു കൊണ്ട് യോഗം ചേരുന്ന വില്ലേജുകളും സമയവും.
സീതത്തോട്: രാവിലെ 10 മണി പഞ്ചായത്ത് കോൺഫറൻസ് ഹാൾ
ചിറ്റാർ രാവിലെ 11 മണി, പഞ്ചായത്ത് കോൺഫറൻസ്
തണ്ണിത്തോട്
12 മണി, പഞ്ചായത്ത് കോൺഫറൻസ് ഹാൾ
കോന്നി താഴം ഉച്ചക്ക് 2 മണിക്ക്,
പഞ്ചായത്ത് കോൺഫറൻസ് ഹാൾ
അരുവാപുലം 3 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ
കലഞ്ഞൂർ 4 മണിക്ക്. കോൺഫറൻസ് ഹാൾ
യോഗത്തിൽ അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ്, പഞ്ചായത്ത് പ്രസിഡണ്ട്മാരായ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ്, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവികല എബി, തണ്ണിത്തോട് പഞ്ചായത്ത് അംഗങ്ങളായ കെ ജെ ജെയിംസ്, സത്യൻ, പത്മ കുമാരി, സുലേഖ ടീച്ചർ, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ടി തോമസ്, സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ ബിനു, ജില്ലാ പട്ടികവർഗ്ഗ ഓഫീസർ നജിം കോന്നി തഹസിൽദാർ സുധീപ്, ഭൂരേഖ തഹസിൽദാർ വിജു കുമാർ റവന്യൂ, സർവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.