konnivartha.com: കോന്നി കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര് ടി സി ബസ്സ് എത്തിക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ നാട് ഉണര്‍ന്നു . കെ എസ് ആര് ടി സി ബസ്സ് ജീവനക്കാര്‍ക്ക് താമസിക്കാന്‍ മികച്ച നിലയില്‍ സ്ഥലം നാട്ടുകാര്‍ കണ്ടെത്തുകയും വിവരം തണ്ണിത്തോട് പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു .
കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് താമസിക്കാന്‍ സ്ഥലം ഒരുക്കി നല്കിയാല് കരിമാന്‍ത്തോട്ടിലേക്ക് ഉള്ള കെ എസ് ആര് ടി സി ബസ്സ് പുനരാരംഭിക്കാന്‍ നടപടി എടുക്കും എന്ന് ഇന്നലെ ഗതാഗത വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞു . കോന്നി എം എല്‍ എയുടെ സബ് മിഷന് ആണ് മന്ത്രി മറുപടി പറഞ്ഞത് .
മുന്‍പ് നല്ല നിലയില്‍ ഓടിക്കൊണ്ട് ഇരുന്ന കെ എസ് ആര് ടി സി ബസ്സ് നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . ജനങ്ങളുടെ നിരന്തര ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല . സേവ് കെ എസ് ആര് ടി സി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ അണിനിരന്നു .
കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് താമസിക്കാന്‍ സ്ഥലം ഇല്ല എന്നുള്ള മന്ത്രിയുടെ പരിഭവം മാറി .ഇതാ സ്ഥലം റെഡി എന്ന് സേവ് കെ എസ് ആര് ടി സി ജനകീയ കൂട്ടായ്മ പഞ്ചായത്തിനെ അറിയിച്ചു .ഇനി മന്ത്രി തന്റെ വാക്ക് പാലിച്ചാല്‍ മാത്രം മതി . വാടക പഞ്ചായത്ത് കൊടുത്തില്ലെങ്കില്‍ സേവ് കെ എസ് ആര് ടി സി ജനകീയ കൂട്ടായ്മ നല്‍കും എന്നും പഞ്ചായത്തിനെ അറിയിച്ചു . ഇതാ ജനം കാത്തിരിക്കുന്നു .വീണ്ടും കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര് ടി സി ബസ്സ് വരുന്നതും കാത്തു ജനകീയ സ്വീകരണം നല്കാന് . വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ വാക്ക് പാലിച്ചാല്‍ ഉടന്‍ ബസ്സ് എത്തും . കരിമാന്‍ത്തോട് തൃശൂര്‍ ബസ്സ് പുനരാരംഭിക്കണം .ഇത് ജനകീയ ആവശ്യം ആണ് .