Trending Now

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവിധ തൊഴില്‍ പദ്ധതി:അപേക്ഷ ക്ഷണിച്ചു

 

 

‘കെസ്‌റു’ സ്വയം തൊഴില്‍ പദ്ധതി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതിയായ ‘കെസ്‌റു’ വിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21 നും 50 നും മധ്യേ.വാര്‍ഷിക വരുമാനം ഒരുലക്ഷംരൂപയില്‍ കവിയരുത്. വായ്പാതുക പരമാവധി ഒരുലക്ഷംരൂപ. വായ്പ തുകയുടെ 20ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഫോണ്‍ : 0468 2222745.

 

 

മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് തൊഴില്‍ പദ്ധതി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതിയായ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്/ ജോബ് ക്ലബിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 21 നും 45 നും മധ്യേ. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടിക വര്‍ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. ഓരോ ക്ലബ്ബിലും കുറഞ്ഞത് രണ്ട് അംഗങ്ങള്‍ വീതം ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്‌സിഡിയായി അനുവദിക്കും. ഫോണ്‍ : 0468 2222745.

 

ശരണ്യ സ്വയം തൊഴില്‍ പദ്ധതി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചിതരായ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസു കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നിവര്‍ക്കുളള ശരണ്യ. സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-നും 55നും മധ്യേ. വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്. ഫോണ്‍ : 0468 2222745.

 

‘നവജീവന്‍’ സ്വയംതൊഴില്‍ പദ്ധതി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ‘നവജീവന്‍’ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വായ്പ തുക പരമാവധി 50,000 രൂപ. വായ്പ തുകയുടെ 25ശതമാനം സബ്‌സിഡി ലഭിക്കും. പ്രായപരിധി 50 നും 65നും മധ്യേ. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. ഫോണ്‍ : 0468 2222745.

 

‘കൈവല്യ’ സ്വയംതൊഴില്‍ പദ്ധതി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാര്‍ക്കായുളള ‘കൈവല്യ’ സമഗ്രതൊഴില്‍ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം സബ്‌സിഡി ലഭിക്കും. പ്രായപരിധി 21 നും 55നും മധ്യേ. വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്. ഫോണ്‍ : 0468 2222745.

 

error: Content is protected !!