konnivartha.com: കോന്നി ഗവര്‍ന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യുണിറ്റ്,ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നിവ സംയുക്തമായി പോക്സോ നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അവബോധ ക്ലാസ്സ് കോന്നി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എസ് ഐ ജി രാജേന്ദ്രൻ നയിച്ചു.
തന്‍റെ സർവീസ് കാല അനുഭവങ്ങളെ നിയമവുമായി ബന്ധപ്പെടുത്തി അദ്ദേഹം നയിച്ച ക്ലാസ്സ് കുട്ടികൾക്കും ഒരു നവ്യാനുഭവം ആയിരുന്നു. തുടർന്ന് നിയമവുമായി ബന്ധപ്പെട്ട ചർച്ചയും സംഘടിപ്പിച്ചു.സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ ബിജു സഹായിയായി പ്രവർത്തിച്ചു. ഏകദേശം ഇരുനൂറോളം കുട്ടികൾ പങ്കെടുത്ത ഉത്ഘാടന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ് ഹെഡ് മിസ്ട്രസ് എസ് എം ജമീല ബീവി, മറ്റ് അധ്യാപകർ,സ്റ്റാഫ് സെക്രട്ടറി കെ പി നൗഷാദ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ് സുഭാഷ്, കെ എസ് സൗമ്യ,സുബി കെ ജോർജ്,ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.