Trending Now

കരിമാൻതോട് ബസ് സർവീസ് പുന:ആരംഭിക്കുന്നത് പരിഗണിക്കും:ഗതാഗത മന്ത്രി

 

 

 

konnivartha.com/ തിരുവനന്തപുരം : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ നേതൃത്വത്തില്‍  ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറക്ക്  കരിമാൻതോട് സ്റ്റേ ബസ് സർവീസ് പരിഗണിക്കുമെന്ന്  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ അറിയിച്ചു.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കോന്നി കെ എസ് ആർ ടി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തികരണവും മലയോര മേഖലയിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിനും നിലച്ചു പോയ സർവീസുകൾ പുന:ആരംഭിക്കുന്നത് സംബന്ധിച്ചും നിയമ സഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

കെ എസ് ആര്‍ ടി സി കോന്നി ബസ് സ്റ്റേഷൻ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. കെട്ടിട നിർമ്മാണം, യാർഡ് കോൺക്രീറ്റ്, യാർഡ് ടാറിങ്, ഡ്രയിനെജ്, അമിനിറ്റി സെന്റർ, പൊക്ക വിളക്കുകൾ എന്നീ പ്രവർത്തികൾക്കായി എം എൽ എ ഫണ്ടിൽ നിന്നും 4.54 കോടി രൂപയും കെട്ടിട നിർമ്മാണത്തിന്റെ സിവിൽ പ്രവർത്തികൾ , ഇലക്ട്രിക്കൽ പ്രവർത്തികൾ, യാർഡ് കോൺക്രീറ്റ് എന്നിവയ്ക്കായി കെ എസ് ആർ ടി സി പ്ലാൻ ഫണ്ടിൽ നിന്നും 1.95 കോടി രൂപയും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്.പ്രവർത്തികൾ 90% പൂർത്തികരിച്ചു.അമിനിറ്റി സെന്റർ നിർമ്മാണം പുരോഗമിക്കുകയാണ്.

കോന്നി പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും കാരിമാൻതോട്, തണ്ണിത്തോട് ഭാഗങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകൾ 2019-ൽ കോവിഡ് മഹാമാരിയേ  തുടർന്നും റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നും നിർത്തിവച്ചിരുന്നു.

നിലവിൽ കോന്നി യുണിറ്റിൽ നിന്നും കൊക്കത്തോട് ഭാഗത്തേക്ക് 5 ട്രിപ്പ്‌കൾ സർവീസ് നടത്തുന്നുണ്ട്. എല്ലാ ട്രിപ്പിലും മതിയായ വരുമാനം ലഭ്യമാകുന്നില്ലെങ്കിൽ പോലും ഒറ്റപ്പെട്ട മലയോര മേഖലയാതിനാൽ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ പ്രസ്തുത സർവീസുകൾ കൃത്യമായി നടന്നുവരുന്നു.

കോന്നി യൂണിറ്റിൽ നിന്നും പാടം മേഖലയിലേക്ക് സർവീസ് നടത്തിയിരുന്നുവെങ്കിലും വരുമാനക്കുറവ് കാരണം പ്രസ്തുത സർവീസ് നിന്നുപോവുകയായിരുന്നു. എന്നാൽ കോന്നിയിൽ നിന്നും മാങ്കോട് വഴിയും പത്തനാപുരത്ത് നിന്നും പാടം, പൂമരുതിക്കുഴിയിലേക്കും ധാരാളം സർവീസ് നടത്തുന്നുണ്ട്.

കരിമാൻതോട് തൃ

തൃശൂർ സർവീസ് ജനീഷ് കുമാർ എം എൽ എ ആവശ്യപ്പെട്ടത് അനുസരിച്ചു 2023 മാർച്ചിൽ പുന:രാരംഭിച്ചിരുന്നു. എന്നാൽ ജീവനക്കാർക്ക് രാത്രി കരിമാൻ തോട് സ്റ്റേ ചെയ്യുന്നതിനുള്ള സൗകര്യം ഗ്രാമ പഞ്ചായത്ത്‌ ലഭ്യമാക്കാതിരുന്നതിനാലാണ് സർവീസ് നിലച്ചു പോയത്.

കോന്നിയിൽ നിന്നും നിലവിൽ തൃശൂരിലേക്ക് സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് കരിമാൻതോട് നിന്നും ആരംഭിക്കുന്നതിനും പൂമരുതിക്കുഴി, പോത്തുപറ, തലച്ചിറ മേഖലയിലേക്ക് സർവീസ് ആരംഭിക്കുവാനും അടൂർ, പത്തനംതിട്ട, പത്തനാപുരം ഡിപ്പോകളിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്നത്തിനുമുള്ള അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആവശ്യം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ സഭയെ അറിയിച്ചു.

error: Content is protected !!