konnivartha.com: മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ് ജനുവരി 25 ന് മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ നൂറ്റി ഇരുപതോളം ഒഴിവുകളിലേക്കാണ് അവസരം.
എസ്എസ്എല്‍സി, പ്ലസ്ടൂ, ഡിഗ്രി, ഡിപ്ലോമ എന്നീ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 ന് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0479-2344301, 9526065246.