Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/01/2025 )

തിരുവല്ല ആശുപത്രിയില്‍ ശുചിത്വ മിഷന്‍  ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രണ്ടേകാല്‍ കോടി രൂപ ചെലവില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയുമായി ജില്ലാ ശുചിത്വ മിഷന്‍. ദിനംപ്രതി 225 കിലോ ലിറ്റര്‍ ശുദ്ധീകരണ ശേഷിയുളളതാണ് പ്ലാന്റ്. തിരുവല്ല നഗരസഭ അധ്യക്ഷ അനു ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് അവതരണ യോഗം ചേര്‍ന്നു. ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ വിനു, എഞ്ചിനിയര്‍ ഷീജാ ബി റാണി, അസിസ്റ്റന്റ് എഞ്ചിനിയര്‍  പി ആര്‍ അനുപമ , ക്ലീന്‍ സിറ്റി  മാനേജര്‍ ബി പി ബിജു എന്നിവര്‍ പങ്കെടുത്തു.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

റാന്നി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി 2025 മാര്‍ച്ച് 18വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. 2024 ഡിസംബര്‍ 31 ല്‍ 50വയസ് പൂര്‍ത്തിയാകരുത്.  എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍, യുഡിഐഡി കാര്‍ഡ് എന്നിവ സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :  04735224388.

ജോലി ഒഴിവ്

മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലൈബ്രറി അസിസ്റ്റന്റ്  താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഒന്നാംക്ലാസ് ബി.എല്‍.ഐ.സി, കെഒഎച്ച്എ സോഫ്റ്റ്വെയര്‍ പരിചയവും ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 28  രാവിലെ 11ന് കോളജില്‍ എത്തണം.
ഫോണ്‍ :  04792304494.

സൗജന്യ തൊഴില്‍ പരിശീലനം

ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക്  ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍, ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍  കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് ലഭിക്കും. പ്രായപരിധി 18-45 വയസ്. അടിസ്ഥാന യോഗ്യത പ്ലസ്ടു. ഫോണ്‍: 9495999688.

ഏകദിന വര്‍ക്‌ഷോപ്പ്

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ വര്‍ക്‌ഷോപ്പ്സംഘടിപ്പിക്കുന്നു. സംരംഭകര്‍ക്ക്  അങ്കമാലി എന്റര്‍പ്രൈസ് ഡവലപ്‌മെന്റ് സെന്ററില്‍ ജനുവരി 28ന് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. അവസാന തീയതി ജനുവരി 25. ഫോണ്‍ : 0484 2532890/ 2550322 /7994903058.

ഇ-ദര്‍ഘാസ്

ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണപദ്ധതിക്ക് ഇ-ദര്‍ഘാസ് ക്ഷണിച്ചു.  വിവരങ്ങള്‍ക്ക് www.etenders.kerala.gov.in
ഫോണ്‍ : 0468 2224070.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 076/2024) തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 0468 2222665.

ടെന്‍ഡര്‍

പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിലെ ഹാള്‍ എയര്‍കണ്ടീഷനായി എ.സികള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍  ക്ഷണിച്ചു. ജനുവരി 29 വൈകിട്ട് മൂന്നിന് മുമ്പ് ടെന്‍ഡര്‍ ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.

ടെന്‍ഡര്‍

മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ വരുന്ന 26 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി മൂന്ന്. ഫോണ്‍ : 8281999122.

റാങ്ക് പട്ടിക റദ്ദായി

ജില്ലാ ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 418/19) തസ്തികയിലേക്ക് 27800-59400 രൂപ ശമ്പള നിരക്കില്‍ 2021 നവംബര്‍ 29ന് നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 419/2021/ഡിഒഎച്ച് ) റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ :  0468 2222665.

error: Content is protected !!