കടുത്ത പനി, തലചുറ്റൽ, ബോധക്ഷയം .‘അജ്ഞാത രോഗം’ സമീപ കാലത്ത് 15 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ചു . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവ് ഇറക്കിയത് . ജമ്മുകശ്മീരിലെ രജൗരിയിലാണ് രോഗം പടര്‍ന്നത് . ആറാഴ്ചയ്ക്കിടെയാണ് 15 പേർ മരിച്ചു . മരണ കാരണം കണ്ടെത്തിയില്ല . ഇതിനാല്‍ ആണ് സമിതിയെ നിയോഗിച്ചത് .
കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിദഗ്ധരെ ഉള്‍പ്പെടെ സംഘത്തില്‍ നിയോഗിച്ചു . ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നത്. 2024 ഡിസംബറിൽ മുതല്‍ ആണ് അസുഖബാധിതരായ ആളുകള്‍ മരിക്കുന്നത് . പകർച്ചവ്യാധിയോ മറ്റ് ബാക്ടീരിയ, ഫംഗസ് ബാധയോ അല്ല മരണകാരണമെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട ആവശ്യം ഇല്ലെന്നും കശ്മീർ സർക്കാർ പറയുന്നു .