Trending Now

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Spread the love

 

പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബി.എഡ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ ബിഎഡ് വിദ്യാര്‍ത്ഥികള്‍ അടക്കം 44ഓളം പേര്‍ക്കാണ് പരിക്കേറ്റത്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാര്‍ത്ഥികള്‍ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്. ഇതിൽ ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. വളവ് വീശിയെടുത്തപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണമെന്നാണ് ഫയര്‍ഫോഴ്സും പൊലീസും പറയുന്നത്.

error: Content is protected !!