Trending Now

കോന്നി മെഡിക്കല്‍ കോളേജില്‍ ഇങ്ങനെ ഒരു സേവനം ഉണ്ടോ .അറിഞ്ഞില്ല

 

konnivartha.com:കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താഴത്തെ നിലയില്‍ ഉള്ള വാഹന പാര്‍ക്കിംഗ് സ്ഥലത്ത് ആധുനിക നിലയില്‍ ഉള്ള വാഹന ബാറ്ററി റീചാര്‍ജ് യൂണിറ്റു”അനധികൃതമായി ” പ്രവര്‍ത്തിക്കുന്ന വിവരം അധികാരികള്‍ പൊതുജനത്തെ അറിയിച്ചില്ല . ഇവിടെ അനേക വാഹനങ്ങള്‍ ബാറ്ററി റീചാര്‍ജ് ചെയ്യുന്നു . മടങ്ങുന്നു .ഒരു പൈസ ചിലവില്ല .തീര്‍ത്തും സൗജന്യം . ഇതേ പോലുള്ള ജനകീയ കാര്യം ചെയ്യുമ്പോള്‍ ആശുപത്രി അധികാരികള്‍ പൊതു ജനത്തെ പൂര്‍ണ്ണമായും അറിയിക്കണം .

മറ്റു വികസന കാര്യം നടത്തുമ്പോള്‍ മാത്രം ഉള്ള ശുഷ്കാന്തി ഇക്കാര്യത്തില്‍ ഉണ്ടായില്ല അതാണ്‌ പൊതു ജനത്തിലെ ചിലര്‍ അറിയിച്ചതും തിരക്കിയപ്പോള്‍ കാര്യം കണ്ടതും . കണ്ട കാര്യം ഇതാണ് .വൈദ്യുതിമൂലം ഓടുന്ന വാഹനങ്ങള്‍ ഇവിടെ വന്നു താഴെത്തെ പ്ലെഗില്‍ നിന്നും വൈദ്യുതി സ്വീകരിക്കുന്നു . ഒറ്റ പൈസ ചെലവ് ഇല്ല . ബില്‍ പൂര്‍ണ്ണമായും കോന്നി മെഡിക്കല്‍ കോളേജ് അടയ്ക്കും . മാസങ്ങളായി തുടരുന്ന അനധികൃത പ്രവര്‍ത്തി ആണ് .

ആയിരക്കണക്കിന് രൂപ ഇങ്ങനെ പാഴാക്കാന്‍ കോന്നി മെഡിക്കല്‍ കോളേജിന് എവിടെ നിന്നും പണം .ഇത് ജനതയുടെ നികുതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം ആണ് . കോന്നി മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഒരു കാര്യം മാത്രം ആണ് ഇപ്പോള്‍ ചൂണ്ടി കാണിച്ചത് . പുറകെ മൂന്നാല് കാര്യം കൂടി വാര്‍ത്തയായി നല്‍കുവാന്‍ ഉണ്ട് . ഉത്തരവാദിത്വം ഉള്ള ആളുകള്‍ ആദ്യം ഈ അനധികൃത റീചാര്‍ജ് നിര്‍ത്തുക . ജനങ്ങളുടെ നികുതി പണം നല്ല കാര്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുക .

error: Content is protected !!