പത്തനംതിട്ടയില്‍ സംഘം ചേര്‍ന്ന് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചൊവ്വാഴ്‌ച രണ്ടുപേർ കൂടി അറസ്‌റ്റിലായി.കേസിൽ അറസ്റ്റിലായവരുടെ എണ്ണം 44 ആയി.വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.ആകെ 29 കേസാണുള്ളത്
ഇനി അറസ്റ്റിലാകാനുള്ളത് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസുകളിലെ ഒമ്പത് പ്രതികളും പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ നാല് പേരും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലെ ഒരു പ്രതിയുമാണ്. ഒരു പ്രതി പോക്സോ കേസിൽ ജയിലിലാണ്.അച്ഛന്റെ ഫോണിൽ പെൺകുട്ടി രേഖപ്പെടുത്തിയ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഡി ഐ ജി അജിത ബീഗമാണ് . പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉള്ള പ്രതികളുടെ വിവരങ്ങള്‍ കൃത്യമായി പോലീസ് മനസ്സിലാക്കിയതോടെ ആണ് വേഗത്തില്‍ പ്രതികളിലേക്ക് പോലീസിന് എത്താന്‍ കഴിഞ്ഞത് . പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തി ഒറ്റയ്ക്കും കൂട്ടായും “കൃത്യത്തിനു” ഉപയോഗിച്ചു .അഞ്ചു വര്‍ഷമായി നടന്ന പീഡനം പെണ്‍കുട്ടി തുറന്നു പറഞ്ഞതോടെ ആണ് പോലീസ് കേസ് എടുത്തു തുടര്‍ നടപടികളിലേക്ക് കടന്നത് . കേന്ദ്ര കേരള വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ട് കേസ് വേഗതയിലാക്കി . ഒന്നാം പ്രതി പെണ്‍കുട്ടിയുടെ മുന്‍ കാമുകന്‍ ആണ് . ഇയാള്‍ വഴിയാണ് മറ്റു പ്രതികളും അവരിലൂടെ മറ്റുള്ളവരും പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും എത്തിച്ചു ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചു എന്നാണ് മൊഴി . വിദേശത്ത് ഉള്ള പ്രതിയെ നാട്ടില്‍ എത്തിച്ചു അറസ്റ്റ് ചെയ്യുവാന്‍ ആണ് ഇപ്പോള്‍ പോലീസ് നീക്കം .