konnivartha.com: Indian Army today celebrates the 77th ArmyDay with unwavering resolve & commitment to safeguard the sovereignty and territorial integrity of the Nation. On this solemn occasion, we also pay homage to the Bravehearts who made the supreme sacrifice in the service of the Nation. Their courage, sacrifice and devotion to duty remain a source of inspiration for generations to come:ADG PI INDIAN ARMY
രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും. പൂനയിലാണ് ഇത്തവണ ആഘോഷം. 1949 മുതല്‍ കരസേനാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയ ശേഷം ദില്ലിക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്.
കരസേനയുടെ ആറു വിഭാഗങ്ങള്‍ ആഘോഷത്തിന്‍റെ ഭാഗമായ പരേഡില്‍ അണിനിരക്കും. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെൻ്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷത്തിന് മാറ്റ് കൂട്ടും. നേപ്പാൾ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പരിപാടിയിലെ മുഖ്യാതിഥി.യുദ്ധ സാമഗ്രികളുടെ പ്രദർശനത്തിന് പുറമേ ഇന്ത്യൻ ആർമിയുടെ പൈപ്പ് ബാൻഡിൻ്റെ പ്രകടനവും പ്രദർശനത്തിന്‍റെ ഭാഗമായിരുന്നു.
2025 ജനുവരി 15-ന് മൂന്ന് മുൻനിര നാവിക കപ്പലുകൾ കമ്മീഷൻ ചെയ്യുന്നതിലൂടെ പ്രതിരോധ രംഗത്ത് ആഗോള നേതാവാകാനുള്ള നമ്മുടെ പരിശ്രമങ്ങൾ ശക്തിപ്പെടുമെന്നും, നമ്മെ സ്വയം പര്യാപ്തരാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു