പത്തനംതിട്ടയിലെ പീഡനക്കേസില്‍ ഇത് വരെ 30 കേസുകളിലായി 44 പ്രതികള്‍ അറസ്റ്റിലായി .മൊത്തം 58 പേരുടെ വിവരങ്ങള്‍ ആണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉള്ളത് .ഇനി 14 പേരാണ് പിടിയിലാകാന്‍ ഉള്ളത് .ഒരാള്‍ വിദേശത്ത് ആണ് . ഇവരെയെല്ലാം ഉടന്‍ പിടികൂടുമെന്നും പോലീസ് പറയുന്നു .
ദേശീയ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടതോടെ ആണ് കേസിന് വേഗത കൈവന്നത് . പരിചയപ്പെട്ടവര്‍ എല്ലാം തന്നെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ 30-ഓളം എഫ്.ഐ.ആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് ഈ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി.62 പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുവരെ 58 പ്രതികളെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി നാലുപേര്‍ക്കെതിരേ വ്യക്തമായ വിവരങ്ങള്‍ലഭിച്ചിട്ടില്ല .
പീഡനം നേരിട്ട പെണ്‍കുട്ടിയെ കഴിഞ്ഞദിവസം ബാലാവകാശ കമ്മിഷന്‍ അംഗം എന്‍. സുനന്ദ കോന്നിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ എത്തി സന്ദര്‍ശിച്ചു.ആശ്വാസനിധിയില്‍നിന്ന് സഹായധനം അനുവദിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.