
konnivartha.com: കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെ നിവേദനം പരിഗണിച്ച് പുനലൂർ -കന്യാകുമാരി പാസഞ്ചറിന് ട്രയിന് (56705/ 56706) പറവൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ കുര്യൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു.