പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ അറുപതിലേറെ പേർ പീഡനത്തിനു വിധേയമാക്കിയ സംഭവത്തിൽ 29 കേസുകളിലായി 42 പേരെ അറസ്റ്റ് ചെയ്തു .ഇനി 14 പ്രതികളെക്കൂടി പിടികൂടാനുണ്ട്.ചിലര്‍ ഒളിവില്‍ ആണ് . സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗക്കേസ് മാറി.
കേസിൽ 58 പ്രതികള്‍ ഉണ്ട് .പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 26 അറസ്റ്റും ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 16 കേസുകളിലായി 14 അറസ്റ്റും പന്തളത്ത് ഒരു കേസിൽ 2 അറസ്റ്റും നടന്നു.തിരുവനന്തപുരം റേഞ്ച് ഡിഐഡി അജിതാ ബീഗമാണു കേസിന്റെ മേൽനോട്ടം വഹിക്കുന്നത്.
കേരളത്തെ ഞടുക്കിയ സൂര്യനെല്ലി കേസിൽ ആകെ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം പൊലീസ് സ്‌റ്റേഷനുകളിൽ 29 കേസുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തത് .ഒരു പ്രതി വിദേശത്ത് ആണ് . പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി.റാന്നി മന്ദിരംപടിയിലെ റബര്‍ തോട്ടത്തിന് സമീപം നിര്‍ത്തിയിട്ട കാറില്‍ വച്ചും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രക്കാനം തോട്ടുപുറത്ത് വാഹനത്തിൽവച്ചും കൂട്ടബലാൽസംഗത്തിന് ഇരയായി .നഗ്ന ചിത്രം കാട്ടിയാണ് ഭീക്ഷണിപ്പെടുത്തി ആളുകള്‍ കുട്ടിയെ ഉപയോഗിച്ചത് .