Trending Now

ശബരിമല : ഭക്തിഗാനാർച്ചനയുമായി കാനനപാലകർ

 

konnivartha.com: നിറഞ്ഞ മനസ്സോടെ അയ്യപ്പന് ഭക്തിഗാനാർച്ചനയുമായി വനപാലകർ. വടശ്ശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.യു. രതീഷിൻ്റെ നേതൃത്വത്തിലുള്ള 21 പേരടങ്ങുന്ന സംഘമാണ് ശബരിമല സന്നിധാനം ശ്രീധർമ ശാസ്താ ഓഡിറ്റോറിയത്തിൽ ഗാനാർച്ചന അവതരിപ്പിച്ചത്.

വനം, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം വന സംരക്ഷണ സമിതി പ്രവർത്തകരും ഗാനാർച്ചനയിൽ പങ്കാളികളായി. എക്കാലത്തെയും പ്രിയപ്പെട്ട അയ്യപ്പഭക്തിഗാനങ്ങൾ കോ൪ത്തിണക്കിയ അ൪ച്ചന ഭക്ത൪ക്ക് ആനന്ദമേകി.

എല്ലാ വ൪ഷവും മകരവിളക്കിനു മു൯പായി ഇവ൪ ഗാനാ൪ച്ചന അവതരിപ്പിക്കാറുണ്ട്. തുട൪ച്ചായി മൂന്നാം വ൪ഷമാണ് വനം വകുപ്പ് ജീവനക്കാ൪ സന്നിധാനത്ത് പാടുന്നത്.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.ജി. സന്തോഷ്, സി.കെ. സുജിത്ത് എന്നിവർ രചിച്ച ‘പൊന്നു പതിനെട്ടാം പടിയിൽ എന്ന അയ്യപ്പഭക്തിഗാനത്തിൻ്റെ ഓഡിയോ ലോഞ്ചും ഇതോടൊപ്പം നടന്നു. സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അൻവർ മുഹമ്മദ് ഓഡിയോ ലോഞ്ച് നിർവഹിച്ചു.

error: Content is protected !!