Trending Now

പെട്രോള്‍ പമ്പുകളടച്ചുള്ള പ്രതിഷേധം: നാലു താലൂക്കുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും തുറക്കും

Spread the love

 

konnivartha.com: ഇന്ന് നടത്താനിരിക്കുന്ന പെട്രോള്‍ പമ്പുകളുടെ അടച്ചിടല്‍ പ്രതിഷേധത്തില്‍നിന്ന്‌ ശബരിമല മണ്ഡലകാലം പ്രമാണിച്ച് കോന്നി , റാന്നി, കോഴഞ്ചേരി , അടൂർ, താലൂക്കുകൾ ചെങ്ങന്നൂർ നഗരസഭ എന്നിവിടങ്ങളെ ഒഴിവാക്കി.

 

സംസ്ഥാനത്തെ മറ്റു എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ അടച്ചിടും. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്‍റെ തീരുമാനം.

ചൊവ്വാഴ്ച ഇരുമ്പനം എച്ച് പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

error: Content is protected !!