Trending Now

‘കോഴഞ്ചേരി പുഷ്പമേള’ യ്ക്ക് തുടക്കം

Spread the love

 

konnivartha.com: കോഴഞ്ചേരി: കാഴ്ചകൾക്ക് നിറമേകി ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സംഘടിപ്പിച്ചു വരുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പുഷ്‌പോത്സവമായ ‘കോഴഞ്ചേരി പുഷ്പമേള’ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ
തുടങ്ങി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.

അഗ്രിഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. സെയ്ന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ.ഫാ.ഏബ്രഹാം തോമസ് മുഖ്യപ്രഭാഷണം നടത്തി
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, പുഷ്പമേള രക്ഷാധികാരി റോയി എം.മുത്തൂറ്റ്, അഗ്രിഹോർട്ടി സൊസൈറ്റി ജനറൽ കൺവീനർ പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഇരുപ്പക്കാട്ട്, പുഷ്പമേള കമ്മിറ്റി ഖജാൻജി വിജോ പൊയ്യാനിൽ, വൈസ് ചെയർമാൻ ഷാജി പള്ളിപ്പീടികയിൽ, ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത ഉദയകുമാർ, പുഷ്പമേള ജനറൽ കൺവീനർ ബിജിലി പി.ഈശോ, എന്നിവർ പ്രസംഗിച്ചു.

പുഷ്പമേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക കലാസന്ധ്യ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പ്രേക്ഷകർക്ക് അവിസ്മരണീയ ദൃശ്യാനുഭവം പകർന്ന് ജിതേഷ്ജിയുടെ ‘റാപ് ടൂൺ’ സ്റ്റേജ് ത്രില്ലർ ‘വരയരങ്ങ്: വരവേഗവിസ്മയം’ മെഗാ സ്റ്റേജ് ഷോയും പുഷ്പമേളയ്ക്ക് നിറപ്പകിട്ട് പകർന്നു

error: Content is protected !!