konnivartha.com: ജനുവരി 11 മുതൽ 14 വരെ കാനനപാത വഴിയുള്ള യാത്ര നിയന്ത്രണങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇളവ് അനുവദിക്കും.
എരുമേലി മുക്കുഴി കാനനപാതയിലൂടെ വെർച്ചൽ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീർത്ഥാടകരെ കടത്തിവിടും. വെർച്ചൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തർക്ക് ഇളവ് അനുവദിക്കില്ല.
സ്പോട്ട് ബുക്കിംഗ് ഇനിയുള്ള ദിവസങ്ങളിൽ നിലക്കലിൽ മാത്രമായിരിക്കും ലഭ്യമാകുക.