Trending Now

കോന്നിയില്‍ മിനി ബൈപാസ് നിര്‍മ്മാണം നടക്കുന്നു

 

konnivartha.com: കോന്നിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മിനി ബൈപാസുകൾ എന്ന പേരില്‍ ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന പഴയ റോഡുകള്‍ വീതി കൂട്ടാതെ തന്നെ ആധുനിക രീതിയില്‍ ഉന്നത നിലവാരത്തിൽ പണികൾ പൂർത്തീകരിക്കുന്നു .

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്നുള്ള രണ്ട് ഉപറോഡുകളാണ് ഉന്നത നിലവാരത്തിൽ പണികൾ പൂർത്തീകരിക്കുന്നത് . ടിവിഎം ആശുപത്രി പടിയില്‍ നിന്നും കോന്നി എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്ന വിയറ്റ്നാം ജങ്ഷനിലേക്കും, നാരായണപുരം ചന്തയുടെ സമീപം ഉള്ള റോഡ് ടിവിഎം- വിയറ്റ്നാം റോഡിൽ ബന്ധിപ്പിച്ചുമാണ് മിനി ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നത് . എവിടെയും വീതി കൂട്ടാന്‍ കഴിയില്ല . ചെറിയ വാഹനങ്ങള്‍ ഇരു ഭാഗത്ത്‌ നിന്ന് വന്നാല്‍ പോലും ഗതാഗത ബുദ്ധിമുട്ട് ഉണ്ട് .വലിയ വാഹനങ്ങള്‍ കടന്നു വന്നാല്‍ ഇവിടെയും ഗതാഗതകുരുക്ക് ഉണ്ടാകും എന്ന് സ്ഥലവാസികള്‍ പറയുന്നു .

ഈ റോഡുകളില്‍ വീതി കൂട്ടാന്‍ ഇടമില്ല . ഇരു ഭാഗവും റോഡിലേക്ക് ഇറക്കി ആണ് പലരും മതില്‍ നിര്‍മ്മിച്ചത് . പലരും മതിലിനോട് ചേര്‍ന്ന് ആണ് കെട്ടിടവും നിര്‍മ്മിച്ചത് . വീതികൂട്ടാന്‍ ഉടമകള്‍ അനുകൂലം അല്ല .അതിനാല്‍ നിലവില്‍ ഉള്ള റോഡില്‍ പഴയ ടാര്‍ പൊളിച്ചു നീക്കി ആധുനിക നിലവാരത്തിലുള്ള ടാറിങിനും, കോൺക്രീറ്റിനുമായി മെറ്റൽ പാകി ഉറപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു . പകുതി ഭാഗം കോൺക്രീറ്റ് കഴിഞ്ഞതിനു ശേഷമാണ് ഉന്നത നിലവാരത്തിലുള്ള ടാറിങ് നടന്നു വരുന്നത്.

പേരില്‍മിനി ബൈപാസ് എന്ന് നാമകരണം ചെയ്തു എങ്കിലും ഭാവിയിലെ ഗതാഗതകുരുക്കിന് ഈ റോഡ്‌ പ്രാപ്തം അല്ല എന്ന് പ്രദേശവാസികള്‍ പറയുന്നു . കോന്നിയില്‍ ഫ്ലൈ ഓവര്‍ സ്ഥാപിച്ചാല്‍ തീരാവുന്ന ഗതാഗത കുരുക്ക് മാത്രമേ ഉള്ളൂ . കോന്നി മാമ്മൂട്‌ ഭാഗത്ത്‌ നിന്ന് എലിയറക്കല്‍ വരെ നീളുന്ന ഫ്ലൈ ഓവര്‍ റോഡു ആണ് കോന്നിയില്‍ വേണ്ടത് .

റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതി പ്രകാരമാണ് ഇപ്പോള്‍ ഈ റോഡ് നവീകരിക്കുന്നത്.2.57 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതോടെ ആണ് മിനി ബൈപാസ് എന്ന പേരില്‍ ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നത് . സുരക്ഷാ ബോർഡുകൾ, ഷെറീഫ് ഓടകളും ഉൾപ്പെടെ ഈ റോഡില്‍ ഉണ്ടാകും . കോന്നി പഞ്ചായത്തിലെ 11––ാം വാര്‍ഡായ മങ്ങാരം പ്രദേശത്ത് കൂടിയാണ് മിനി ബൈപാസ് പൂർണമായും കടന്നു പോകുന്നത്.

കോന്നിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായിആണ് ഈ മിനി ബൈപാസുകൾ എന്ന് പറയുന്നു . എന്നാല്‍ വീതി ഇല്ലാത്ത ഈ റോഡില്‍ എങ്ങനെ വലിയ വാഹനങ്ങള്‍ ഇരു ഭാഗത്ത്‌ നിന്നും കടന്നു പോകും എന്ന് അധികൃതര്‍ പറയുന്നില്ല .

 

error: Content is protected !!