Trending Now

കോന്നി സപ്ലൈക്കോ വാതിൽ പടി വിതരണ കേന്ദ്രത്തിൽ എം എൽ എ സന്ദർശനം നടത്തി

 

konnivartha.com : റേഷൻ ഡീലേഴ്സ് അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കോന്നി സപ്ലൈക്കോ വാതിൽ പടി വിതരണ കേന്ദ്രത്തിൽ കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ,ഡി റ്റി ഒ ദിലീപ് കുമാർ, കോന്നി താലൂക്ക് സപ്ലെഓഫീസർ ഹരീഷ് കെ പിള്ള എന്നിവരുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികളോടോപ്പം സന്ദർശനം നടത്തി.

തുടർന്ന് എം എൽ എ യുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. കോന്നി എഫ് സി ഐ ഗോഡൗണിൽ നിന്ന് അരി കാണാതായ സംഭവത്തിൽ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുവാൻ എം എൽ എ നിർദേശം നൽകി.

ഗോഡൗണിൽ നിന്ന് കൊണ്ടുപോയി റേഷൻ കടകളിൽ ഇറക്കുന്ന അരിയുടെയും മറ്റ് ധാന്യങ്ങളുടെയും അളവിൽ കുറവ് വരുന്നത് പരിഹരിക്കുവാൻ ഇറക്കുന്ന സാധനങ്ങൾ റേഷൻ കടകളിൽ തന്നെ തൂക്കി നോക്കി അട്ടിവെക്കുവാനും തൂക്കത്തിൽ കുറവ് വരുന്ന സാധനങ്ങൾവാഹനത്തിൽ തന്നെ സൂക്ഷിക്കുവാനും നിർദേശം നൽകി.

പഴകിയ ഭക്ഷ്യ വസ്തുക്കൾ റേഷൻ കടകളിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കൃത്യമായ മോണിറ്ററിങ് യോഗങ്ങൾ ചേരും. ഈ യോഗങ്ങൾ എല്ലാ മാസവും തുടരുന്നതിനും തീരുമാനിച്ചു. അരി ലോറി സമരം തീരുന്ന മുറക്ക് ഓരോ മാസവും രണ്ട് ഘട്ടമായി റേഷൻ കടകളിൽ വാതിൽ പടി വിതരണം നടത്തുവാനും യോഗം തീരുമാനിച്ചു.എല്ലാ മാസവും പത്ത് ദിവസത്തിനുള്ളിൽ വാതിൽ പടി വിതരണം പൂർത്തിയാക്കുവാനും തീരുമാനിച്ചു.

error: Content is protected !!