Trending Now

സിനിമാനടിയുടെ പരാതി: വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയിൽ

 

മലയാള സിനിമ നടി നൽകിയ അധിക്ഷേപ പരാതിയിൽ വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണ്ണൂരിനെ സ്വന്തം ഉടമസ്ഥതയില്‍ ഉള്ള വയനാട്ടിലെ 1000 ഏക്കര്‍ റിസോര്‍ട്ടിലെ സ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു .ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടു പോയി . ചോദ്യം ചെയ്യലിന് ശേഷം ശേഷം അറസ്റ്റ് ചെയ്യും . കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.ജാമ്യം ഇല്ല വകുപ്പ് പ്രകാരം ആണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത് .

ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങൾ ചുമത്തിയിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പോലീസിന് കിട്ടിയ നിയമ ഉപദേശം . മലയാള സിനിമ നടിയ്ക്ക് എതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിച്ചു വരുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് അന്വേഷണ ചുമതല.

ഇതിനിടയില്‍ മറ്റൊരു കേസ്സില്‍ ഹൈക്കോടതി ഇടപെട്ടു .സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ലൈം​ഗിക അതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. സഹപ്രവർത്തകയ്ക്ക് നല്ല ശരീരഘടനയെന്ന പറയുകയും തുടർന്ന് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ മൊബൈലിൽ അയക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ലൈംഗികാതിക്രമക്കേസ് റദ്ദാക്കാൻ കെഎസ്ഇബി മുൻജീവനക്കാരൻ പുത്തൻവേലിക്കര സ്വദേശി ആർ രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. സഹപ്രവർത്തകയ്ക്ക് നല്ല ശരീരഘടനയാണെന്ന് പറയുകയും അശ്ലീലച്ചുവയുള്ള പരാമർശം നടത്തുകയും മൊബൈലിൽ അശ്ലീല സന്ദേശം അയക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരായ പരാതി.ബോഡി സ്ട്രക്ചർ നല്ലതാണെന്ന കമന്റ് ലൈംഗികാതിക്രമം അല്ലെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും പരാതിക്കാരി ശക്തമായി എതിർത്തു. സഹപ്രവർത്തകർക്ക് മുന്നിൽവെച്ച് പൊതുവേദികളിൽ വച്ച് അശ്ലീല ഭാഷ ഉപയോഗിച്ച് അപമാനിക്കാറുണ്ടെന്നും യുവതി ആരോപിച്ചു. 2013ൽ ഇതിനെതിരെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകിയിരുന്നുവെന്നും തുടർന്ന് ഹർജിക്കാരനെ സ്ഥലം മാറ്റിയെങ്കിലും മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ തുടർന്നുവെന്നും പരാതിയിൽ പറയുന്നു. നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ മറ്റ് നമ്പറുകളിൽ നിന്ന് സന്ദേശം അയച്ചു. കെഎസ്ഇബി വിജിലൻസ് ഓഫീസർക്ക് പരാതി നൽകിയിട്ടും പെരുമാറ്റത്തിൽ മാറ്റമില്ലാതെ വന്നതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്ന് അറിയിച്ചു.

സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ലൈം​ഗിക അതിക്രമത്തിന്റെ പരിധിയിൽ വരുമെന്നതിനാല്‍ അത്തരം കേസുകള്‍ കേരള പോലീസ് ഇനി കൃത്യമായ നിലയില്‍ കൈകാര്യം ചെയ്യും .ഈ കേസ് കൂടി പോലീസിന് അനുകൂലമായതിനാല്‍ ബോബി ചെമ്മണ്ണൂര്‍ കാര്യത്തില്‍ കേരള പോലീസ് കൃത്യമായ ഉപദേശം തേടിയതിനു ശേഷം ആണ് ഉന്നത പോലീസ് അധികാരികളുടെ അറിവോടെ ഇന്ന് ബോബി ചെമ്മണ്ണൂരിനെ പോലീസ് പൂട്ടിയത് . ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

തന്നെ നിരന്തരം ബോബി ചെമ്മണ്ണൂർ വേട്ടായാടുന്നുവെന്ന് നടി ആരോപിച്ചിരുന്നു. ഇന്നലെയാണ്നടി പരാതി നൽകിയത്. നടിഎറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിൽ നേരിട്ട് എത്തി വിശദമായി മൊഴി നൽകിയിരുന്നു. അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് നടിയുടെ പരാതി.നടിക്കെതിരെ അശ്ലീല കമന്റിട്ട 30 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്.

error: Content is protected !!