അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
സ്പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആറ•ുള മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിതരണംചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ.് പ്രേംകൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു.
വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സജീവമായി പങ്കെടുക്കണം. അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേജ്തലത്തില്‍ കൂടുന്ന ബിഎല്‍ഒ, ബൂത്ത്‌ലെവല്‍ ഏജന്റുമാരുടെ യോഗത്തില്‍ അറിയിക്കണം. ആക്ഷേപരഹിതമായ വോട്ടര്‍ പട്ടികയിലൂടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കി പൂര്‍ത്തിയാക്കാന്‍ സാധിക്കും- ജില്ലാ കല്കടര്‍ വ്യക്തമാക്കി.
എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബന്ധപ്പെട്ട ഇആര്‍ഒ ഓഫീസില്‍ നിന്നും കൈപ്പറ്റാം. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ആറ•ുള ഇ.ആര്‍.ഒ മിനി തോമസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ജയകൃഷ്ണന്‍, മുഹമ്മദ് ഇസ്മായില്‍, സി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
മകരവിളക്ക്: കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കും – ജില്ലാ കലക്ടര്‍
മകരവിളക്ക്കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കി വിലയിരുത്തലും നടത്തിയശേഷമാണ് തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്.
ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കിഴക്ക്, പമ്പ ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
കാഴ്ചയിടങ്ങളില്‍ തദ്ദേശ, പൊതുമരാമത്ത്, എന്‍എച്ച് വകുപ്പുകളുടെ നേതൃത്വത്തില്‍ ബാരിക്കേടുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കും. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ളം, ശൗചാലയങ്ങള്‍, തെരുവ്‌വിളക്കുകള്‍ എന്നിവയും ക്രമീകരിക്കും. പമ്പ ഹില്‍ ടോപ്പില്‍ ജലഅതോറിറ്റി കുടിവെള്ളം ലഭ്യമാക്കും.
എല്ലാ കാഴ്ചയിടങ്ങളിലും ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമുള്ള ഇടങ്ങളില്‍ എലിഫന്റ് സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍, ശബരിമല എ ഡി എം ഡോ. അരുണ്‍ എസ്. നായര്‍, ഡി. എം. ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആസ്തിവികസന ഫണ്ട് വിനിയോഗം വിലയിരുത്തി
അടൂര്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനം ചെയ്തു. 15 ദിവസം കൂടുമ്പോള്‍ വര്‍ക്കുകളുടെ പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറണം എന്ന് നിര്‍ദേശം നല്‍കി. എംഎല്‍എ ഫണ്ടില്‍നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന അടൂര്‍ ഗാന്ധി പാര്‍ക്കിന്റെ സ്റ്റേജ്, കനോപ്പി, അനുബന്ധപ്രവൃത്തികള്‍ എന്നിവയ്ക്ക് ഭരണാനുമതി നല്‍കാനും തീരുമാനമായി. എ ഡി സി ജനറല്‍ രാജ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മനുഷ്യരെല്ലാം ഒന്നെന്ന സന്ദേശം വിലപ്പെട്ടത്-ഡെപ്യൂട്ടി സ്പീക്കര്‍
മനുഷ്യരെല്ലാം ഒന്നാണെ സന്ദേശം ജനങ്ങള്‍ക്ക് നല്‍കിയ ശ്രീനാരായാണഗുരുവും ശ്രീ ധര്‍മ്മശാസ്താവും മനുഷ്യ മനസുകളില്‍ എന്നും തിളങ്ങിനില്‍ക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന സാംസ്‌കാരിക വകുപ്പും ശ്രീനാരായണ അന്തര്‍ദേശീയ പഠന തീര്‍ത്ഥാടന കേന്ദ്രവും പന്തളം വലിയകോയില്‍ ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ശിവഗിരി മഠം സുഹൃദാനന്ദ സ്വാമി അധ്യക്ഷനായി. ശ്രീനാരായണ അന്തര്‍ദേശീയ പഠന തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ പ്രൊഫസര്‍ ശിശുപാലന്‍, മഞ്ചുനാഥ് വി. ജയ്, വീരേശ്വരാനന്ദ സ്വാമി, പന്തളം രാജ പ്രതിനിധി പി.കെ. രാജരാജവര്‍മ്മ, നിയമസഭ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍, പന്തളം കൊട്ടാരം സെക്രട്ടറി എം. ആര്‍. സുരേഷ് വര്‍മ്മ, കെ.എസ്. അനില്‍, പ്രഥി പാല്‍, വി.ശശിധരന്‍, വിനു നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വയോജന കലാമേള സംഘടിപ്പിച്ചു
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ‘സായംപ്രഭ വയോജന കലാമേള’ സംഘടിപ്പിച്ചു. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍ പങ്കെടുത്തു. നൃത്തം, ലളിതഗാനം, നാടന്‍പാട്ട്, പദ്യപാരായണം, ഹാസ്യരസം, വഞ്ചിപ്പാട്ട് , പ്രച്ഛന്ന വേഷം, മോണോ ആക്ട്, നാടക ഗാനം എന്നിവ അവതരിപ്പിച്ചു.
ഗ്രീന്‍ പാര്‍ക്ക് ഉദ്ഘാടനം 10 ന്
ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി എട്ട് കോടി രൂപ ചെലവില്‍ തീര്‍ത്ത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ ഫാക്ടറി- ഗ്രീന്‍ പാര്‍ക്ക് കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ജനുവരി 10 ന് വൈകിട്ട് 4.30 ന് ഉദ്ഘാടനം ചെയ്യും.
സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഫാക്ടറിയിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍നിന്നും ഹരിതകര്‍മസേന മുഖാന്തിരം ശേഖരിക്കുന്ന പുന:ചംക്രമണയോഗ്യമായ പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ സംസ്‌കരിച്ച് വൈവിദ്ധ്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്.
ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഹരിതകര്‍മസേനയെ ആദരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫാക്ടറി നിര്‍മാതാക്കളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയാകും. എം.പി, എംഎല്‍എമാര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
താലൂക്ക് വികസന സമിതി
താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ലഹരിക്കെതിരെ നടത്തിവരുന്ന പെട്രോളിങും പരിശോധനകളും കൂടുതല്‍ ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ജനറല്‍ ആശുപത്രിയില്‍ റേഡിയോളജിസ്റ്റുകളെ നിയമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ടൗണ്‍ കേന്ദ്രീകരിച്ച് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു കുടിവെളള വിതരണം സുഗമമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, തഹസില്‍ദാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റഗുലര്‍/പാര്‍ട്ട് ടൈം/ബാച്ചുകള്‍. മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍: 7994449314.
തീയതി നീട്ടി
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. ബിരുദമാണ് യോഗ്യത. ഫോണ്‍: 0479 2456667, 9446192931. വെബ് സൈറ്റ് : www.srccc.in ലിങ്ക് : https://app.srccc.in/register
തീയതി നീട്ടി
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. ഫോണ്‍: 0471 2325101, 8281114464. വെബ് സൈറ്റ് : www.srccc.in ലിങ്ക് : https;//app.srccc.in/register
കെട്ടിട നികുതി
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി ജനുവരി 13 മുതല്‍ 28 വരെ വിവിധ ക്യാമ്പുകളില്‍ സ്വീകരിക്കും. തീയതി, വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
ജനുവരി 13,വാര്‍ഡ് ഒന്ന്, എന്‍എസ്എസ് ഹാള്‍, പരിയാരം
15,രണ്ട്, തുമ്പോന്തറ
16,മൂന്ന്, റേഷന്‍കട, ഓലിക്കല്‍
17, നാല്, വൈഎംഎ വാര്യാപുരം
18, അഞ്ച്, ജനകീയ വായനശാല ഇടപ്പരിയാരം
20, ആറ്, പീപ്പിള്‍സ് ക്ലബ്, പാലച്ചുവട്.
21,ഏഴ്, വിക്ടറി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്
22,എട്ട്, ദീപ്തി വായനശാല
23,ഒമ്പത്, ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗ മന്ദിരം
24,11, അമ്പലത്തിങ്കല്‍പടി
25,10, 103 -ാം നമ്പര്‍ അങ്കണവാടി
27,12,ആയുര്‍വേദ ഡിസ്പെന്‍സറി
28,13, വൈഎംസിഎ ഇലന്തൂര്‍
ഫോണ്‍ : 0468 2362037.
വോക്ക് ഇന്‍ ഇന്റര്‍വ്യു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ എസ്റ്റിപി ടെക്നീഷ്യന്‍, എസ്റ്റിപി അസിസ്റ്റന്റ്, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലേക്ക് വോക്ക് ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖകകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ.
എസ്റ്റിപി ടെക്നീഷ്യന്‍ (പുരുഷന്‍മാര്‍)- ഐടിഐ (എന്‍സിവിടി)/ മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇലക്ട്രിക്കല്‍/പ്ലംബിംഗ്/എസ്റ്റിപി പ്രവര്‍ത്തനത്തില്‍ഉള്ള പ്രവൃത്തിപരിചയം. 2025 ജനുവരി ഒന്നിന് 40 വയസ.് അഭിമുഖം ജനുവരി ഒമ്പതിന്.
എസ്റ്റിപി അസിസ്റ്റന്റ് (പുരുഷന്‍മാര്‍) -പത്താംക്ലാസ്. 2025 ജനുവരി ഒന്നിന് 40 വയസ.് അഭിമുഖം ജനുവരി ഒമ്പതിന്.
സെക്യൂരിറ്റി-സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷജീവനക്കാര്‍. 2025 ജനുവരി ഒന്നിന് 50 വയസ് അഭിമുഖം ജനുവരി 16 ന്.ഫോണ്‍: 04734 223236.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ ഡീ-അഡിക്ഷന്‍ സെന്ററിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുളള അഭിമുഖം ജനുവരി 17 ന് രാവിലെ 11 ന് നടക്കും. യോഗ്യത – എംബിബിഎസ്/റ്റിസിഎംസി രജിസ്ട്രേഷന്‍ (സൈക്യാട്രി പി.ജികാര്‍ക്ക് മുന്‍ഗണന). പ്രായം 18 നു 45 നും മധ്യേ. ബയോഡേറ്റ, ഐഡി പ്രൂഫ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ : 9188522990.
ഗ്രാമസഭ
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ഇന്നു (ജനുവരി 07 ) മുതല്‍ നടക്കും. വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് ജനുവരി ഏഴിന് രാവിലെ 11 ന്, പബ്ലിക് ലൈബ്രറി ചെങ്ങരൂര്‍
രണ്ട്, 10, വൈകിട്ട് 03:30, സെന്റ് ജോര്‍ജ്ജ് എല്‍. പി. എസ്. പൂതാംപുറം ചെങ്ങരൂര്‍
മൂന്ന്, ഒമ്പത്, വൈകിട്ട് 03:30, സെന്റ് ജോര്‍ജ്ജ് എല്‍.പി.എസ്. പൂതാംപുറം, ചെങ്ങരൂര്‍
നാല്, 11, വെകിട്ട് മൂന്നിന്, കമ്മ്യൂണിറ്റി ഹാള്‍, തുരുത്തിക്കാട്
അഞ്ച്, എട്ടിന് വൈകിട്ട് 3:30 ന്, ബി.എ.എം. കോളജ്, തുരുത്തിക്കാട്
ആറ്, ഏഴിന് വൈകിട്ട് മൂന്നിന് സെന്റ ജോസഫ് എല്‍. പി. എസ്, തുരുത്തിക്കാട്
ഏഴ്, ഏഴിന് വൈകിട്ട് മൂന്നിന് സര്‍ക്കാര്‍ എല്‍.പി.എസ്, അമ്പാട്ടുഭാഗം
എട്ട് , 10 ന് വൈകിട്ട് 03.30 , സര്‍ക്കാര്‍ എല്‍.പി.എസ്, പുതുശ്ശേരി
ഒമ്പത്, 10ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ
10, ഏഴിന് വൈകിട്ട് മൂന്നിന് സര്‍ക്കാര്‍ എല്‍ പി. എസ്. കല്ലൂപ്പാറ
11, എട്ടിന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ
12, 13 ന് ഉച്ചയ്ക്ക് രണ്ടിന്, പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ
13, എട്ടിന് വൈകിട്ട് മൂന്നിന് കമ്മ്യൂണിറ്റി ഹാള്‍, മുടിമല
14, ഒമ്പതിന് വൈകിട്ട് 03:30 ന് സര്‍ക്കാര്‍ എല്‍. പി. എസ്, പുതുശ്ശേരി
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍കൃഷി പരിശീലനം. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8330010232.