
konnivartha.com: മഹാനായ എം.ടി യെ ബീഡി വലിക്കാരനാക്കി തരംതാഴ്ത്തിയ സാംസ്ക്കാരിക വകുപ്പുമന്ത്രി കേരളത്തിന്‍റെ നാണക്കേടാണെന്നും പ്രസ്താവന ഉടൻ തിരുത്തണമെന്നും കോന്നി സർഗ്ഗവേദി പ്രസിഡൻ്റ് സലിൽ വയലാത്തല അഭിപ്രായപ്പെട്ടു.
കൂടെ നിൽക്കുന്ന ആരെയെങ്കിലും രക്ഷിക്കുന്നതിനുവേണ്ടി ലോകം ആദരിക്കുന്ന മഹാൻമാരെല്ലാം കുഴപ്പക്കാരാണെന്ന് അഭിപ്രായപ്പെടുന്നത് സാംസ്ക്കാരിക കേരളം തിരിച്ചറിയുമെന്നുംഅദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ കേരള എക്സൈസ്സ് വകുപ്പുമന്ത്രിയുടെ അഭിപ്രായം സ്വാഗതാർഹമാണെന്നും കോന്നി സർഗ്ഗവേദി പ്രസിഡൻ്റ് സലിൽ വയലാത്തല പറഞ്ഞു
മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്
കുട്ടികളായാല്‍ കമ്പനിയടിക്കുകയും പുകവലിക്കുകയും ചെയ്യുമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട ലഹരിക്കേസിലായിരുന്നു സജി ചെറിയാന്റെ ഈ പ്രതികരണം.’പ്രതിഭയുടെ മകന്‍ പോളിടെക്നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതില്‍ പുക വലിച്ചു എന്നാണ്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നത്’, – മന്ത്രി ചോദിച്ചു.