konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിൻ്റെയും. കൃഷിഭവൻ്റെയും കൊല്ലം കൃഷിവിജ് ഞാന കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുതുപേഴുങ്കൽ പള്ളിപ്പടിയിലെ നാല് ഹെക്ടർ സ്ഥലത്ത് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് സൂക്ഷമൂലകങ്ങളുടെ സ്പ്രേയിംഗ് നടത്തി.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഓപ്പറേഷൻ പാഡിയുടെ ഭാഗമായി കൃഷി ചെയ്യുന്ന നാല് ഹെക്ടർ പാടത്താണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്.
തരിശ് കിടന്നിരുന്ന നിലങ്ങൾ കർഷകരുടെ സഹായത്തോടെ ഏറ്റെടുത്ത് കൃഷി ചെയ്ത് അരുവാപ്പുലം റൈസ് ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയിരുന്നു.അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി മണിയമ്മ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ കൂടിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രേഷ്മ മറിയം റോയ് ഉദ്ഘാടനം നിർവഹിച്ചു. നെൽ ചെടികളുടെ വേരുപടലം ശക്തിയായി വളരുവാനും ചെടികൾക്ക് രോഗപ്രതിരോധ ശേഷി ലഭിക്കുവാനും കീടരോഗ ബാധ ചെറുക്കുവാനും ഈ പദ്ധതി ഉപകാരപ്പെടുമെന്നും പ്രസിഡൻ്റ് അറിയിച്ചു വരും കാലങ്ങളിൽ കാർഷിക മേഖലയിൽ ആധുനിക കൃഷിരീതികൾ അവലംബിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.
ഡ്രോൺ ഉപയോഗിച്ചുള്ള തളിയിലൂടെ വളപ്രയോഗം ചുരുങ്ങിയ സമയം കൊണ്ടു ചുരുങ്ങിയ ചെലവിൽ നടത്താമെന്നതും കാർഷിക യന്ത്രവൽകരണത്തിലൂടെ തൊഴിലാളി ക്ഷാമം പരിഹരിക്കാമെന്നതും നേട്ടമാണ്. മെമ്പർമാരായ ഷീബ സുധീർ, ടി.ഡി. സന്തോഷ്. ശ്രീലത എന്നിവരും എൻ ജെ ജോസഫ് നന്ത്യാട്ട് കാർഷിക വികസന സമിതി അംഗങ്ങളായ സന്തോഷ് കൊല്ലൻപടി. ജി.എസ് സന്തോഷ് ‘ കുമാർ, എം ജി രാധാകൃഷ്ണൻ, കെ പി തോമസ്,കൃഷിവിജ് ഞാന കേന്ദ്രം ശാസ്ത്രജ്ഞ ശ്രീമതി ബിന്ദു, പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും ടി.എ നസീറ ബീഗം, സജി,വിനോദ് കൃഷിഭവൻ ജീവനക്കാർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.