konnivartha.com: കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികൾ കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ഗാന്ധിഭവൻ ദേവലോകംഡയറക്ടർ എസ്. അജീഷ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ് .മുരളിമോഹൻ , രാമകൃഷ്ണപിള്ള കടകൽ,എസ്. കൃഷ്ണകുമാർ, ഗ്ലാഡിസ് ജോൺ, വിനോദ് .സി,ജി.രാജൻ,
ശശിധരൻ നായർ, എ.ചെമ്പകം, ശ്രീജിത്ത് രാജ്, എന്നിവർ സംസാരിച്ചു. പുതുവർഷത്തെ വരവേറ്റുകൊണ്ട് ദീപവും തെളിയിച്ചു