Experience the majestic PSLV-C60 launch carrying #SpaDeX and groundbreaking payloads.
ബഹിരാകാശ സംഗമത്തിന് ഇന്ത്യൻ പേടകങ്ങൾ:വിക്ഷേപണം വിജയകരം
konnivartha.com :ബഹിരാകാശത്ത് രണ്ടുപേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന അത്യധികം സങ്കീർണമായ ശാസ്ത്രവിദ്യ കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറാൻ ഇനി ദിവസങ്ങൾ മാത്രം.220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങൾ വഹിച്ച് പി.എസ്.എല്‍.വി സി60റോക്കറ്റാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയർന്നത്.
ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ജനുവരി ഏഴിന് ഒന്നായി ചേരുന്ന ഡോക്കിങ് പൂർത്തിയാക്കും.24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്.ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക.ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിൽ അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്).
ഇതാദ്യമായാണ് ഇന്ത്യ ബഹിരാകാശത്തുവെച്ച് ഡോക്കിങ് പരീക്ഷിക്കുന്നത്.അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം സ്വായത്തമാക്കിയ ഡോക്കിങ് സാങ്കേതികവിദ്യ ക്ലബിലേക്കാണ് ഇന്ത്യയും പ്രവേശിക്കുന്നത്.ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്.