Trending Now

കോന്നിയുടെ വികസനം 2024 ല്‍ : അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ

 

konnivartha.com:   കോന്നിയുടെ വികസനത്തിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു 2024 എന്ന് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.കോന്നി നിയോജകമണ്ഡലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, കുടിവെള്ളം,ടൂറിസം, പട്ടയം,പശ്ചാത്തല വികസനം, അടിസ്ഥാന വർഗ്ഗ വികസനം തുടങ്ങി സമസ്ത മേഖലകളിലും നിരവധി പദ്ധതികൾ ആരംഭിക്കാനും പൂർത്തീകരിക്കാനും പുതിയവയ്ക്ക് അനുമതി വാങ്ങിയെടുക്കുവാനും സാധിച്ചു.

കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് അതിവേഗ നിർമ്മാണം പുരോഗമിക്കുന്ന കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തീയേറ്റർ, പീഡിയാട്രിക് ഐസിയു, സിറ്റി സ്കാൻ, ബ്ലഡ്‌ ബാങ്ക്,ബോയിസ് ഹോസ്റ്റൽ മെൻസ് ഹോസ്റ്റൽ, മോർച്ചറി തുടങ്ങിയവയുടെ പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിച്ചു.മൂന്ന് ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, ലേബർ ഓപ്പറേഷൻ തീയേറ്റർ, ലേബർ വാർഡ് എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ആയ മലയാലപ്പുഴ മൈലപ്ര കൂടൽ കൊക്കത്തോട് വള്ളിക്കോട് ആധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങൾ നിർമ്മാണം ആരംഭിക്കാൻ സാധിച്ചു.

മലയാലപ്പുഴ 7.6 2 കോടി, മൈലപ്ര 1.34 കോടി, കൂടൽ 6.62 കോടി, കൊക്കത്തോട് 1.30 കോടി, വള്ളിക്കോട് ഒരുകോടി, എന്നിങ്ങനെ തുക അനുവദിച്ചാണ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. ചിറ്റാറിൽ ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി ഒന്നാം ഘട്ടം 7 കോടി രൂപയ്ക്ക് ടെൻഡർ ചെയ്തു എറണാകുളം ആസ്ഥാനമാക്കിയുള്ള ജോജി ജോസഫ് ആൻഡ് കമ്പനി പ്രവർത്തി കരാർ ഏറ്റെടുത്തിട്ടുണ്ട്. 12 കോടി രൂപ ചിലവഴിച്ച് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിലെ വിവിധ പ്രവർത്തികൾ അന്തിമഘട്ടത്തിൽ എത്തി. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ നാഴികകല്ലായി സീതത്തോട്, കോന്നി നഴ്സിംഗ് കോളേജുകൾ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചു. വിദ്യാഭ്യാസ മേഖലയിൽ മാങ്കോട് ഹയർസെക്കൻഡറി സ്കൂൾ, മലയാലപ്പുഴ ഗവ എൽപിഎസ്, പ്രമാടം ഗവ എൽപിഎസ്, വള്ളിക്കോട് ഗവ എൽപിഎസ് എന്നിവയുടെ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു.

 

മണ്ഡലത്തിൽ 8 സബ് സെന്ററുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുവാനും 5 സെന്‍ററുകളുടെ നിർമ്മാണം ആരംഭിക്കുവാൻ സാധിച്ചു. ഗവ എൽപിഎസ് പേരൂർക്കുളം, ഗവ. ട്രൈബൽ യു.പി.എസ് മുണ്ടൻപാറ, ഗവ എൽ പി എസ് ചിറ്റാർ കൂത്താട്ടുകുളം എന്നിവയുടെ നിർമ്മാണ പ്രവർത്തകൾ ആരംഭിക്കുന്നതിനും, ഗവ എൽപിഎസ് കലഞ്ഞുരിന്റെ നിർമ്മാണ പ്രവർത്തി പുനരാരംഭിക്കുന്നതിനും, ഗവ എൽപിഎസ് പാടം, ഗവ. ലൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൂടൽ, ഹയർസെക്കൻഡറി സ്കൂൾ കലഞ്ഞൂർ ആധുനിക കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തികൾ ടെണ്ടർ ചെയ്യുന്നതിനും ചിറ്റാർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം മൂന്ന് കോടി രൂപയിൽ നിന്ന് 3.90 വർദ്ധിപ്പിച്ച് അനുമതി വാങ്ങിക്കുന്നതിനും കഴിഞ്ഞു.

വന്യമൃഗം ശല്യം തടയുന്നതിന് പാടം തട്ടക്കുടി കല്ലേലി മണ്ണിറ ഭാഗങ്ങളിൽ സോളാർ തൂക്കുവെലി സ്ഥാപിക്കുന്നതിന് 1.72 കോടി രൂപയുടെ പ്രവർത്തിയും, കാട്ടാന ശല്യം തടയുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയുടെ സോളാർ വേലിയുടെയും പ്രവർത്തി ആരംഭിക്കാൻ സാധിച്ചു. നിർമ്മാണം മുടങ്ങിക്കിടന്ന കലഞ്ഞൂർ പാടം റോഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാർ ഏറ്റെടുത്ത് ജനുവരി മാസം നിർമ്മാണം ആരംഭിക്കും. കോന്നിയുടെ മുഖച്ഛായ മാറ്റിയ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ 95% പ്രവർത്തികളും പൂർത്തീകരിക്കാൻ സാധിച്ചു.

12 കോടി രൂപ ചിലവിൽ കോന്നി ചന്ദനപ്പള്ളി റോഡ്, 7 കോടി രൂപ ചെലവിൽ പൂങ്കാവ് പത്തനംതിട്ട റോഡ്, 6 കോടി രൂപ ചിലവിൽ കൈപ്പട്ടൂർ വള്ളിക്കോട് റോഡ്, 15 കോടി രൂപ ചെലവിൽ മുറിഞ്ഞകൽ അതിരുകൽ കൂടൽ രാജഗിരി റോഡ്, അഞ്ചുകോടി രൂപ ചിലവിൽ ചിറ്റാർ- പുലയൻപാറ റോഡ്, 2.75 കോടി രൂപ ചിലവിൽ കോട്ടമൺപാറ മേലെ കോട്ടമൺപാറ റോഡ്,3.75 കോടി രൂപ ചിലവിൽ അരുവാപ്പുലം വകയാർ റോഡ്,ആറുകോടി രൂപ ചിലവിൽ കലഞ്ഞൂർ- കുടുത്ത -കിൻഫ്ര റോഡ്, എന്നീ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് സാധിച്ചു. 16 കോടി രൂപ ചിലവിൽ മലയാലപ്പുഴ റോഡുകളുടെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നതും ഒരു ജനതയുടെ തലമുറകളുടെ സ്വപ്നമായിരുന്ന സീതത്തോട് പാലം നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നതും 2024 ലാണ്.

2024ൽ നിർമ്മാണം ആരംഭിക്കാൻ സാധിച്ച അഞ്ചു കോടി രൂപ ചിലവിൽ പുതുവൽ മങ്ങാട് റോഡ്, ഏഴു കോടി രൂപ ചിലവിൽ ചള്ളംവേലിപ്പടി- പ്രമാടം ക്ഷേത്രം – ഇരപ്പുകുഴി – പൂങ്കാവ് റോഡ്, 14 കോടി രൂപ ചെലവിൽ കോന്നി മെഡിക്കൽ കോളജ് റോഡ്,4 കോടി രൂപ ചിലവിൽ അരുവാപുലം പുളിഞ്ചാണി രാധപ്പടി റോഡ്, 2.75 കോടി രൂപ ചിലവിൽ കോന്നി മിനി ബൈപ്പാസ്, 15 കോടി രൂപ ചിലവിൽ അളിയൻ മുക്ക് കൊച്ചു കോയിക്കൽ റോഡ്, 10.50 കോടി രൂപ ചിലവിൽ സീതത്തോട് ഗുരുനാഥൻ മണ്ണ് റോഡ്, 10 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കല്ലേലി- കൊക്കത്തോട് റോഡ് എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

നിർമ്മാണ പ്രവർത്തികൾ ടെൻഡർ ചെയ്ത കരാർ നൽകിയ നീലിപിലാവ് -ചിറ്റാർ റോഡ്, ഉറുമ്പിനി- വാലുപ്പാറ റോഡ്,3.30 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ചിറ്റാർ കൊടുമുടി പടയണിപ്പാറ റോഡ്, 1.70 കോടി നിർമ്മിക്കുന്ന വയ്യാറ്റുപുഴ- പുലയൻപാറ റോഡ് എന്നിവയുടെ നിർമ്മാണവും, 2024 ൽ അനുമതി ലഭിച്ച 10.50 കോടി രൂപയ്ക്ക് നിർമ്മിക്കുന്ന ഉദയജംഗ്ഷൻ- മലനട – മങ്ങാട് കുന്നിട ചെളിക്കുഴി റോഡിന്റെ നിർമാണവും, 9.50 കോടി രൂപയ്ക്ക് അനുമതി ലഭിച്ച പ്രമാടം പഞ്ചായത്ത് കൊട്ടിപ്പിള്ളെത്ത് റോഡിന്റെ നിർമ്മാണവും, വടക്കുപുറം- വെട്ടൂർ – മലയാലപ്പുഴ റോഡിന്റെ നിർമ്മാണവും, 6.75 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ചിറ്റാർ പഴയ ബസ്റ്റാൻഡ് മണക്കയം റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നിർമ്മാണവും, വയ്യാറ്റുപുഴ മൻപിലാവ് നീലിപിലാവ് റോഡ്, ചിറ്റാർ ടൗൺ ഹിന്ദി മുക്ക് താഴെ പാമ്പ് ചിറ്റാർ ഹയർ സെക്കൻഡറി സ്കൂൾ റോഡ്, വയ്യാറ്റുപുഴ തേര കത്തുംമണ്ണ് റോഡ്, 5 കോടി രൂപ ചിലവിൽ കോന്നി വെട്ടുർ- കുമ്പഴ – അതുമ്പുംകുളം റോഡിന്റെ നിർമ്മാണവും തുക അനുവദിച്ച് അനുമതി ടെൻഡർ നടപടികളിൽ എത്തുവാനും സാധിച്ചു. കലഞ്ഞൂർ പാടം റോഡ് നിർമ്മാണ പ്രവർത്തിയുടെ പൂർത്തീകരണത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാർ ഏറ്റെടുത്തു. പ്രവർത്തി ജനുവരിയിൽ ആരംഭിക്കും.

കോന്നിയുടെ മുഖച്ഛായ മാറ്റുന്ന നാല് പാലങ്ങൾ

ഐരവൺ-അരുവാപ്പുലം കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 12 കോടി രൂപ ചിലവിൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച അതിവേഗ നിർമ്മാണം പുരോഗമിക്കുന്ന ഐരവൺ പാലം.
12 കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികളിൽ എത്തിയ ചിറ്റൂർ കടവ് പാലം.രണ്ടര കോടി രൂപ അനുവദിച്ച് ടെൻഡർ ചെയ്ത കരിമാൻതോട് പാലം 2.61 കോടി രൂപയ്ക്ക് നിർമ്മിക്കുന്ന ആവണിപ്പാറ പാലം. കലഞ്ഞൂർ വില്ലേജ് ഓഫീസ് പ്രവർത്തി ടെണ്ടർ ചെയ്തു. കോന്നി താഴം വില്ലേജ് ഓഫീസ് നിർമ്മാണം പുരോഗമിക്കുന്നു.

കൂടൽ വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തീകരിച്ചു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾക്ക് പാചകപ്പുര, ടോയ്ലറ്റ് , സ്കൂൾ ബസ് എന്നി പ്രവർത്തികൾ നടപ്പിലാക്കി.കോന്നി കെഎസ്ആർടിസി ഡിപ്പോ നിർമ്മാണം അന്തിമഘട്ടത്തിലാണ്. എംഎൽഎ ഫണ്ടിൽ നിന്ന് യാർടിന്റെ കോൺക്രീറ്റ്,ടാറിങ് എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.

2024 സംസ്ഥാന ബജറ്റിൽ കോന്നിക്ക് അനുവദിച്ച 5 കോടി രൂപയുടെ മൈലപ്ര മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ്, മൂന്നു കോടി രൂപ ചിലവിൽ പൂങ്കാവ് മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ്, മൂന്ന് കോടി രൂപ ചെലവിൽ കലഞ്ഞൂർ കൺവെൻഷൻ സെന്റർ എന്നിവ സാങ്കേതിക അനുമതിക്കായി സമർപ്പിച്ചു.

മൂന്ന് കോടി രൂപയ്ക്ക് നിർമ്മിക്കുന്ന കലഞ്ഞൂർ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് സാമ്പത്തിക അനുമതി ലഭ്യമായി. 1.75 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കൂടൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.

എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ച് കലഞ്ഞൂർ കീച്ചേരി പാലം, കോന്നി ഞള്ളൂർ മർത്തോമ പള്ളിപ്പടി പാലവും റോഡും, മലയാലപ്പുഴ ചെറുവാള ചിറത്തിട്ട പാലം, കൊക്കത്തോട് അള്ളുങ്കൽ പാലം എന്നിവയുടെ നിർമ്മാണ പ്രവർത്തകൾ പൂർത്തീകരിച്ചു.
എംഎൽഎ ഫണ്ടിൽ നിന്നും മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും ചെറുതും വലുതുമായ നിരവധി ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനും കഴിഞ്ഞു.

2025 ൽ

konnivartha.com: 2025 ൽ നിലവിൽ ആരംഭിച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനൊപ്പം നിരവധി പുതിയ പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും.
കോന്നി മെഡിക്കൽ കോളേജിന്റെ സമ്പൂർണ്ണമായ പ്രവർത്തനം 2025 ൽ യാഥാർത്ഥ്യമാകും. മെഡിക്കൽ കോളേജ് റോഡും, ഐരവൺ,ചിറ്റൂർ കടവ് പാലങ്ങളും, കോന്നി -കല്ലേലി- അച്ചൻകോവിൽ റോഡും 2025 ൽ യാഥാർത്ഥ്യമാകും.

മണ്ഡലത്തിൽ ഇനിയും നവീകരിക്കാനുള്ള പൊതുമരാമത്ത് റോഡുകൾ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകും.

മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾക്ക് ആധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും വാഹനങ്ങൾ അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കും.

ടൂറിസം മേഖലയിൽ മാതൃകാപരമായ പ്രവർത്തികൾ ആവിഷ്കരിക്കും.
സീതത്തോട് പദ്ധതിയും രാക്ഷസൻ പാറ ടൂറിസം പദ്ധതിയും നിർമ്മാണ പ്രവർത്തി ആരംഭിക്കാൻ കഴിയും.

error: Content is protected !!