Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/12/2024 )

വിവാഹേതര ബന്ധങ്ങള്‍ അപകടം: അഡ്വ. പി സതീദേവി

സമൂഹത്തില്‍ കണ്ടുവരുന്ന വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി.

മക്കളെ ഉപകരണമായി കണ്ട് മാതാപിതാക്കള്‍ അവരവരുടെ ഭാഗത്തെ ന്യായീകരിക്കുമ്പോള്‍ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. തിരുവല്ല മാമ്മന്‍മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു.
ഐസിഎഡിഎസിന്റെ സഹായത്തോടെ വനിതാ കമ്മിഷന്‍ കൗണ്‍സിലിംഗ് നടത്തുന്നത് ചെയര്‍പേഴ്‌സണ്‍ ചൂണ്ടികാട്ടി.

കുടുംബ ബന്ധങ്ങള്‍ യോജിപ്പിക്കാനുള്ള ശ്രമമാണ് കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്. ജില്ലയിലെ നേഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലിസിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയതായി സതീദേവി വ്യക്തമാക്കി.

അദാലത്തില്‍ ലഭിച്ച 57 പരാതികളില്‍ 12 എണ്ണം ഒത്തുതീര്‍പ്പാക്കി. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും നാല് എണ്ണം ജാഗ്രതാ സമിതി റിപ്പോര്‍ട്ടിനുമായി അയച്ചു. സൗജന്യ നിയമസഹായത്തിനായി ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 34 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി ടീച്ചര്‍, അഭിഭാഷകരായ സിനി, രേഖ, പൊലിസ് ഉദ്യോഗസ്ഥര്‍, ഐസിഡിഎസ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘സങ്കല്‍പ്പ്’ പദ്ധതിയില്‍ സീറ്റ് ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ ‘സങ്കല്‍പ്പ്’ പദ്ധതിയില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പത്താം ക്ലാസുകാര്‍ക്ക് അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, പ്ലസ് വണ്‍ യോഗ്യതയുള്ളവര്‍ക്ക്  എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 എന്നിവയാണുള്ളത്. തെരെഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന തുക മുഴുവനായും സര്‍ക്കാര്‍ വഹിക്കും. യോഗ്യത തെളിയിക്കുന്ന രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ഡിസംബര്‍ 31 വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ട് ഹാജരാകണം. ഫോണ്‍: 8078980000. വെബ്‌സൈറ്റ് :www.iiic.ac.in

ഇ ലേലം

ജില്ലാ പോലീസ് ഓഫീസിലെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, ഇരുമ്പു, തടി ഫര്‍ണീച്ചറുകള്‍,
അലമാരകള്‍ ഡിസംബര്‍ 31 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യുന്നു. വെബ് സൈറ്റ്: www.mstcecommerce.com. ഫോണ്‍: 0468 2222630

തപാല്‍ വകുപ്പ് കത്തെഴുത്ത് മല്‍സരം: തീയതി നീട്ടി

ഭാരതീയ തപാല്‍ വകുപ്പ് നടത്തുന്ന ‘ധായ് അഖര്‍’ കത്തെഴുത്ത് മത്സരത്തിന്റെ തീയതി 2025 ജനുവരി ഒന്നു വരെ നീട്ടി. ‘എഴുത്തിന്റെ സന്തോഷം: ഡിജിറ്റല്‍ യുഗത്തില്‍ അക്ഷരങ്ങളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷയില്‍ എഴുതാം. 25000,10000, 5000 എന്നിങ്ങനെയാണ് ആദ്യ മൂന്ന് സമ്മാനത്തുക. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിളിനെ അഭിസംബോധന ചെയ്ത് കത്തയയ്ക്കണം. വിലാസം : സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവഷന്‍. ഫോണ്‍: 0468 2222255.

സൗജന്യ കൂണ്‍കൃഷി പരിശീലനം

ജില്ലാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പത്ത് ദിവസത്തെ  സൗജന്യ കൂണ്‍ കൃഷി പരിശീലനം നടത്തുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:
8330010232.

താല്‍ക്കാലിക ഒഴിവ്

അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്)
താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍സര്‍ട്ടിഫിക്കറ്റുകളുമായി 2025 ജനുവരി ഒന്നിന് രാവിലെ  10.30 ന് കോളേജില്‍ ഹാജരാകണം. യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം). ഫോണ്‍: 04734 – 231995.

ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു

ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യരക്ഷാധികാരിയായി ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു. ഐ.ക്യൂ.എ ഏഷ്യയുടെ രാജ്യത്തെ
എട്ടാമത്തെ ചാപ്റ്റര്‍ ആണ്.

സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ (രക്ഷാധികാരി), എസ് രാജേഷ് (പ്രസിഡന്റ് ), ഡോ. ജി കെ ആഗ്‌നെയ് (വൈസ് പ്രസിഡന്റ് ), ഡോ. കെ. എം. വിഷ്ണു നമ്പൂതിരി (സെക്രട്ടറി ), ഷിന്റു. എം. മാത്യു (ജോയിന്റ് സെക്രട്ടറി ), ഹീര കെ.നമ്പൂതിരി (ജില്ലാ കോര്‍ഡിനേറ്റര്‍ ), തോമസ് അലക്‌സ്, മിഞ്ചു. എം. നായര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍). ജനുവരി മൂന്നാം വാരമാണ് ജില്ലാതല ക്വിസ് ചാമ്പ്യന്‍ഷിപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ക്വിസ് താരമായി www.iqa.asia പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഒരു വര്‍ഷത്തെ രജിസ്ട്രേഷന്‍ ഫീസ് 177 രൂപ. രജിസ്ട്രേഷന്‍ കാര്‍ഡും ഒരു വര്‍ഷം ഐ.ക്യൂ.എ കണ്ടന്റും ഓണ്‍ലൈന്‍ ആയി ലഭിക്കും. ഫോണ്‍: 9495470976. ഇമെയില്‍: [email protected]   

error: Content is protected !!