Trending Now

ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു

konnivartha.com: ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യരക്ഷാധികാരിയായി ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു. ഐ.ക്യൂ.എ ഏഷ്യയുടെ രാജ്യത്തെ
എട്ടാമത്തെ ചാപ്റ്റര്‍ ആണ്.

സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ (രക്ഷാധികാരി), എസ് രാജേഷ് (പ്രസിഡന്റ് ), ഡോ. ജി കെ ആഗ്‌നെയ് (വൈസ് പ്രസിഡന്റ് ), ഡോ. കെ. എം. വിഷ്ണു നമ്പൂതിരി (സെക്രട്ടറി ), ഷിന്റു. എം. മാത്യു (ജോയിന്റ് സെക്രട്ടറി ), ഹീര കെ.നമ്പൂതിരി (ജില്ലാ കോര്‍ഡിനേറ്റര്‍ ), തോമസ് അലക്‌സ്, മിഞ്ചു. എം. നായര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍). ജനുവരി മൂന്നാം വാരമാണ് ജില്ലാതല ക്വിസ് ചാമ്പ്യന്‍ഷിപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ക്വിസ് താരമായി www.iqa.asia പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഒരു വര്‍ഷത്തെ രജിസ്ട്രേഷന്‍ ഫീസ് 177 രൂപ. രജിസ്ട്രേഷന്‍ കാര്‍ഡും ഒരു വര്‍ഷം ഐ.ക്യൂ.എ കണ്ടന്റും ഓണ്‍ലൈന്‍ ആയി ലഭിക്കും. ഫോണ്‍: 9495470976. ഇമെയില്‍: [email protected]

error: Content is protected !!