Trending Now

കോന്നി മുറിഞ്ഞകല്ലിലും , ഇളകൊള്ളൂരും വാഹന അപകടം :നാലുപേര്‍ക്ക് പരിക്ക്

 

 

konnivartha.com: കോന്നി മുറിഞ്ഞകല്ലിലും ഇളകൊള്ളൂര്‍ ഈട്ടിമൂട്ടി പടിയിലും  വാഹനാപകടം. കോന്നി മുറിഞ്ഞകല്ലില്‍ കാറുകൾ കൂട്ടിയിടിച്ച് റാന്നി സ്വദേശികളായ 4 പേർക്ക് പരിക്ക് പറ്റി . ഇളകൊള്ളൂര്‍ ഈട്ടിമൂട്ടി പടിയില്‍ കാറുകള്‍ കൂട്ടിയിച്ച് ഒരാള്‍ക്ക്‌ പരിക്ക് പറ്റി . കുമ്പഴ -പത്തനാപുരം റോഡില്‍ കോന്നി മുറിഞ്ഞകല്ലിലും ഇളകൊള്ളൂരിലും വാഹനാപകടം പതിവ് ആണ് . അമിത വേഗതയും അശ്രദ്ധയും ആണ് മിക്ക അപകടത്തിനും കാരണം

കഴിഞ്ഞയിടെ ആണ് മിനി ബസ്സും കാറും കൂട്ടിയിടിച്ചു കോന്നി നിവാസികളായ നാലുപേര്‍ മരിച്ചത് .അതിനു ശേഷം ഏഴു വാഹന അപകടം ഈ മേഖലയില്‍ ഉണ്ടായി . ഇളകൊള്ളൂരിലും അഞ്ചു അപകടം  നടന്നു .കോന്നി മാമ്മൂട്‌ മേഖലയും അപകട മേഖലയാണ് . സ്ഥിരം അപകട മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും ഇല്ല .

ശബരിമല മകരവിളക്ക്‌ മഹോത്സവം നാളെ തുടങ്ങുമ്പോള്‍ അന്യ സംസ്ഥാന അയ്യപ്പന്മാരുടെ വാഹനവും കൂടുതലായി ഇത് വഴി വരും . മിക്കവരും തൃശൂര്‍ എറണാകുളം പോകുവാന്‍ എം സി റോഡ്‌ ഒഴിവാക്കി കോന്നി കുമ്പഴ റാന്നി മൂവാറ്റുപുഴ വഴിയാക്കിയതും വാഹന തിരക്ക് കൂടുവാന്‍ കാരണമായി .

വാഹനങ്ങളുടെ വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള ഒരു മാര്‍ഗവും പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇല്ല . സ്ഥിരമായി വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന സ്ഥലങ്ങളില്‍ വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള സമഗ്ര മാര്‍ഗം ഉണ്ടാകണം .ഇല്ലെങ്കില്‍ വലിയ അപകടം ഉണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.

error: Content is protected !!