Trending Now

കോന്നി ടൗണില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി(30/12/2024)

 

konnivartha.com: സി പി ഐ ( എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി റെഡ് വാളൻ്റിയർമാർച്ചും, പ്രകടനവും മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കുന്ന കോന്നിയില്‍ 30/12/2024 ല്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 മണി വരെ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു .

പത്തനംതിട്ട നിന്നും പുനലൂര്‍ ഭാഗത്തേക്കും വരുന്ന വാഹനനങ്ങള്‍ മല്ലശ്ശേരിമുക്ക് തിരിഞ്ഞു പൂങ്കാവ് വഴി വകയാര്‍ എത്തി പോകണം . പുനലൂര്‍ പത്തനാപുരം വഴി വരുന്ന വാഹനങ്ങള്‍ വകയാര്‍ തിരിഞ്ഞു പൂങ്കാവ് മല്ലശ്ശേരി റോഡില്‍ പ്രവേശിച്ചു പോകണം എന്ന് കോന്നി എസ് എച് ഒ അറിയിച്ചു

error: Content is protected !!