Trending Now

കോന്നിഫെസ്റ്റില്‍  പുസ്തകത്തിന്‍റെ  പ്രകാശനകർമ്മം നടക്കും

 

konnivartha.com: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ  എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എം.എസ് വർഗീസിന്റെ ഓർമ്മക്കുറിപ്പുകളായ ”  ഏകാന്തതയുടെ നിറഭേദങ്ങൾ”  എന്ന പുസ്തകം ന്യൂഡൽഹി ഖേൽ  സാഹിത്യകേന്ദ്രപബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുകയാണ്.

പ്രസ്തുത പുസ്തകത്തിന്‍റെ  പ്രകാശനകർമ്മം 2024 ഡിസംബർ 30 തിങ്കളാഴ്ച  വൈകിട്ട് ഏഴുമണിക്ക് പ്രമാടം രാജീവ്  ഗാന്ധി ഇൻഡോർ  സ്റ്റേഡിയത്തിലെ കോന്നിഫെസ്റ്റിന്റെ വേദിയിൽ നടക്കും.

അടൂർ പ്രകാശ് എം.പിയാണ് പുസ്തകം  പ്രകാശിപ്പിക്കുന്നത് കോന്നി കൾച്ചറൽ ഫോറം കൺവീനർ ബിനുമോൻ ഗോവിന്ദൻ അദ്ധ്യക്ഷം വഹി​ക്കുന്ന ചടങ്ങി​ൽ ജില്ലാ പഞ്ചായത്ത് അംഗവും കോന്നി കൾച്ചറൽ ഫോറം ചെയർമാനുമായ റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തും. കതോലി​ക്കേറ്റ് കോളേജ് മുൻ പ്രി​ൻസി​പ്പൽ ഡോ.ജോർജ് വർഗീസ് ആദ്യ  പ്രതി​ ഏറ്റുവാങ്ങും. ബി​നു കെ.സാം  പുസ്തകം പരി​ചയപ്പെടുത്തും.

error: Content is protected !!