konnivartha.com: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെ എം എ ) സംസ്ഥാന സമ്മേളനം ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത് നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .
തിരുവനന്തപുരം വൈ എം സിയെ ഹാളില്‍ രാവിലെ 10 ന് കൂടുന്ന സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും . സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരന് അധ്യക്ഷത വഹിക്കും .സംസ്ഥാന സെക്രട്ടറി തൃലോചനന്‍ സ്വാഗതം പറയും .
എന്‍ കെ പ്രേമചന്ദ്രന് എം പി , മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ,കെ മുരളീധരന് , എം എല്‍ എ വി കെ പ്രശാന്ത് , ജെ എം എ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് , ദേശീയ സെക്രട്ടറി അസീസ് അഹമദ് എന്നിവര്‍ സംസാരിക്കും . തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ നന്ദി പറയും . ഉച്ചയ്ക്ക് ശേഷം മാധ്യമ സെമിനാര്‍ നടക്കും .
സംസ്ഥാനത്ത് അകത്തുനിന്നും പുറത്ത് നിന്നും ഉള്ള ജെ എം എ യില്‍ അംഗങ്ങളായുള്ള നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും .
ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ ജെ എം എയ്ക്ക്
കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.