Trending Now

സി പി ഐ എം ജില്ലാ സമ്മേളനം : കോന്നിയില്‍ അരലക്ഷം പേരുടെ പ്രകടനം നാളെ നടക്കും (30/12/2024 )

 

konnivartha.com: സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തിന് മുന്നോടിയായി അരലക്ഷം പേരുടെ പ്രകടനവും, റെഡ് വാളൻ്റിയർപരേഡും കോന്നിയില്‍  നടക്കും.വിവിധ ഏരിയാകളിൽ നിന്നുമായി ആയിരക്കണക്കിന് പേർ അണിനിരക്കുന്ന പ്രകടനവും, ചുവപ്പ് സേനാ മാർച്ചും കോന്നിയെ ചെങ്കടലാക്കി മാറ്റും.

വൈകിട്ട് നാലിന് റെഡ് വാളൻ്റിയർ മാർച്ച് എലിയറയ്ക്കൽ ജംങ്ഷനിൽ നിന്നും ആരംഭിക്കും.പ്രകടനം നാല് കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കുംകോന്നി, കൊടുമൺ ഏരിയാകളിൽ നിന്നുള്ളവർ ഈ റെഡ് വാളൻ്റിയർ മാർച്ചിന് പിന്നിൽ അണിനിരക്കും.

റാന്നി, പെരുന്നാട് ഏരിയാ കളിലെ പ്രവർത്തകർ മുരിംങ്ങമംഗലം ജംങ്ഷനിൽ നിന്നും പ്രകടനമായി എത്തും. അടൂർ, പന്തളം ഏരിയായിലെ പ്രവർത്തകർ ആനകൂട് റോഡിൽ നിന്നും പ്രകടനമായി എത്തും.തിരുവല്ല ,ഇരവിപേരൂർ, മല്ലപ്പള്ളി, പത്തനംതിട്ട, കോഴഞ്ചേരി ഏരിയാകളിലെ പ്രവർത്തകർ കോന്നി എസ് ബി ഐയ്ക്ക് സമീപത്തു നിന്നും പ്രകടനമായി എത്തും.

നാല് റോഡുകളിൽ നിന്നുമായി ആരംഭിക്കുന്ന പ്രകടനങ്ങൾ പൊതുസമ്മേളന വേദി (കോടിയേരി ബാലകൃഷ്ണൻ നഗർ) യായ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിൽ സംഗമിക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അധ്യക്ഷനാവും. സ്വാഗത സംഘം കൺവീനർ ശ്യാംലാൽ സ്വാഗതം പറയും.കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി.എം.തോമസ് ഐസക്, എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ ,കെ.എൻ.ബാലഗോപാൽ ,പി.കെ.ശ്രീമതി ടീച്ചർ, പി.സതീദേവി, സി.എസ്.സുജാത ,സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ.ജയചന്ദ്രൻ, വി.എൻ.വാസവൻ, പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുക്കും.

konnivartha.com: ക്രിസ്തുമസ് അവധിയ്ക്ക് ശേഷം   നാളെ സ്കൂള്‍ തുറക്കും : വാഹന ഗതാഗതം തടസ്സപ്പെടും :പോലീസ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി :ഉച്ചയ്ക്ക് ശേഷം സ്കൂള്‍ കുട്ടികള്‍ എങ്ങനെ വീടുകളില്‍ എത്തും എന്ന് രക്ഷിതാക്കള്‍  ആശങ്കയില്‍ . സ്കൂള്‍ കുട്ടികളുടെ കാര്യത്തില്‍ വീടുകളില്‍ എത്തിക്കുവാന്‍ കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തണം എന്നും ഇല്ലെങ്കില്‍ നാളെ കോന്നിയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കണം എന്നും അഭിപ്രായം ഉയര്‍ന്നു

പ്രകടനം: വാഹന ക്രമീകരണം.

തിരുവല്ല: തിരുവല്ലയിൽ നിന്നും വരുന്ന വാഹനങ്ങൾ കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കിയ ശേഷം കുമ്പഴ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
ഇരവിപേരൂർ: കോന്നി ആർ.വി.എച്ച്.എച്ച് സ്കൂളിന് മുന്നിൽ ആളുകളെ ഇറക്കിയ ശേഷം വാഹനങ്ങൾ കുമ്പഴ റോഡിൽ പാർക്ക് ചെയ്യണം.മല്ലപ്പള്ളിയിൽ നിന്നും വരുന്ന വാഹനങ്ങൾ കോന്നി ഫെഡറൽ ബാങ്കിന് മുന്നിലായി ആളുകളെ ഇറക്കിയ ശേഷം കുമ്പഴ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

കോഴഞ്ചേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ഒലീവിയ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ ആളുകളെ ഇറക്കിയ ശേഷം കുമ്പഴ റോഡിൽ വാഹനങ്ങൾ പാർക്കു ചെയ്യണം.
പത്തനംതിട്ടയിൽ നിന്നുള്ള വാഹനങ്ങൾ എക്സ് – എൻ മോട്ടോർഴ്സിനു മുന്നിലായി ആളുകളെ ഇറക്കിയ ശേഷം കോന്നി – കുമ്പഴ റോഡിൽ പാർക്ക് ചെയ്യണം.

അടൂരിൽ നിന്നുള്ള വാഹനങ്ങൾ കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിൽ ആളുകളെ ഇറക്കിയതിനു ശേഷം ആനക്കൂട് റോഡിൽ പാർക്ക് ചെയ്യണം.പന്തളത്തുനിന്നുള്ള വാഹനങ്ങൾ ആനത്താവളത്തിന് മുന്നിൽ ആളുകളെ ഇറക്കിയ ശേഷം ആന കൂട് റോഡിൽ പാർക്ക് ചെയ്യണം.

റാന്നിയിൽ നിന്നുള്ള വാഹനങ്ങൾ ഫയർ സ്റ്റേഷനു മുന്നിൽ ആളുകളെ ഇറക്കിയ ശേഷം മുരിംങ്ങമംഗലം മെഡിക്കൽ കോളേജ് റോഡിൽ പാർക്ക് ചെയ്യണം.

പെരുന്നാട്ടിൽ നിന്നുള്ള വാഹനങ്ങൾ മുരിംങ്ങമംഗലം ക്ഷേത്രത്തിന് മുന്നിൽ ആളുകളെ ഇറക്കിയ ശേഷം മുരിംങ്ങുംഗലം – മെഡിക്കൽ കോളേജ് റോഡിൽ പാർക്ക് ചെയ്യണം.
കൊടുമണ്ണിൽ നിന്നുള്ള വാഹനങ്ങൾ സമ്മേളന നഗറിന് മുന്നിൽ ആളുകളെ ഇറക്കിയതിനു ശേഷം കോന്നി – വകയാർ റോഡിൽ പാർക്ക് ചെയ്യണം.

കോന്നിയിൽ നിന്നുള്ള വാഹനങ്ങൾ പൂവൻപാറ പെട്രോൾ പമ്പിന് മുന്നിൽ ആളുകളെ ഇറക്കിയതിന് ശേഷം എലിയറയ്ക്കൽ – അരുവാപ്പുലം റോഡിൽ പാർക്ക് ചെയ്യണം.
റെഡ് വാളൻ്റിയർമാരെയും കൊണ്ടുവരുന്ന അമൃത സ്കൂളിനു മുന്നിൽ റെഡ് വാളൻ്റിയർമാരെ ഇറക്കിയ ശേഷം കോന്നി – വകയാർ റോഡിൽ പാർക്ക് ചെയ്യണം.

error: Content is protected !!