Trending Now

മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു

 

കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു

konnivartha.com: മുൻ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മൻമോഹൻ സിംഗ് അനുസ്മരണം കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ചു .കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.

കോന്നി കൾച്ചറൽ ഫോറം എക്സിക്യൂട്ടീവ് മെമ്പർ ഗീവർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.കൺവീനർ ബിനുമോൻ ഗോവിന്ദൻ വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ, ട്രഷറർ ജി ശ്രീകുമാർ, അഭിലാഷ് കോന്നി, ഐവാൻ വകയാർ, ശ്രീകല നായർ , ബിജു വട്ടക്കുളഞ്ഞി,ചിത്ര രാമചന്ദ്രൻ ,പ്രദീപ് കുമാർ .,ലിജ .ടി ,സിജി മാത്യു എന്നിവർ പ്രസംഗിച്ചു

error: Content is protected !!