കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം .
കോന്നി ഫെസ്റ്റില്‍ ഇന്ന് വൈകിട്ട് 3.30 ന് ചിത്ര രചന മത്സരം , 5.30 ന് കൈകൊട്ടിക്കളി , 6.30 ന് കോമഡി ഷോ , രാത്രി എട്ടിന് ഫീല്‍ ഗുഡ് കോമഡി ഷോ ( രാജേഷ് കൊട്ടാരത്തില്‍ , ഹരി ഉതിമൂട് , സുജിത് കോന്നി )
വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.