Trending Now

കോന്നി ഫെസ്റ്റിൽ നൃത്ത അധ്യാപകരെ ആദരിച്ചു : കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

 

konnivartha.com: കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോന്നി ഫെസ്റ്റിൽ കോന്നി നിയോജക മണ്ഡലത്തിലെ നൃത്ത അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ദേവാങ്കണം പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

സ്വയം ഊർജ്ജം ഉൾക്കൊള്ളുക എന്നുള്ളതാണ് സമൂഹത്തിന്റെ ഇന്നത്തെ ആവശ്യമെന്നും കല ഉള്ളിടത്ത് കലാപം ഉണ്ടാവില്ലെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു

കോന്നി കൾച്ചറൽ ഫോറം ചെയർമാൻ ശ്രീ റോബിൻ പീറ്ററുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ കൺവീനർ ബിനുമോൻ ഗോവിന്ദൻ,
ട്രഷറർ ജി ശ്രീകുമാർ, പ്രോഗ്രാം കോഡിനേറ്റർ ബിനു കെ സാം’ അനൂ വി സുദേവ് ,
ഡോ: ഹരിദാസ്, ഗായിക പാർവതി ജഗീഷ് സംഗീതസംവിധായകൻ ജിജോചേരിയിൽ ഗ്രാമപഞ്ചായത്ത് അംഗം ആനന്ദവല്ലി അമ്മ, ജയപ്രകാശ്, ശ്രീകല നായർ ,രാജീവ് മള്ളൂർ , ചിത്ര രാമചന്ദ്രൻ,
ലിസി സാം, മിനി മറിയം, പ്രവീൺ പ്ലാവിളയിൽ, ബിജു വട്ടക്കുളഞ്ഞി, ലിജ .ടി, മനോജ് വി.എസ് അഭിലാഷ് കോന്നി,മാത്യു മനാത്തറയിൽ,പൂങ്കാവ് ബാലൻ, ഗീവർഗീസ്എന്നിവർ പ്രസംഗിച്ചു

error: Content is protected !!