konnivartha.com: പത്തനംതിട്ട ജില്ലയുടെ മലയോര മണ്ണിൽ ആവേശം വാനോളം ഉയർത്തി സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജനങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായ പൊതു പ്രസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതാണ് സമ്മേളനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിൽ പാർട്ടി നേടിയ മുന്നേറ്റത്തെ വൻ ആവേശത്തോടെയാണ് പ്രവർത്തകരും ജനങ്ങളും ഏറ്റെടുത്തത്. ഇതിൻ്റെ നേർസാക്ഷ്യമാണ് മലയോര മണ്ണിൽ ചുവപ്പിൻ പ്രസ്ഥാനത്തിൻ്റെ സമ്മേളനത്തിന് ലഭിക്കുന്ന സ്വീകാര്യത.
അനശ്വര രക്തസാക്ഷികളായ ജോസ് സെബാസ്റ്റ്യൻ്റെയും, എം.രാജേഷിൻ്റെയും, വള്ളിയാനി അനിരുദ്ധൻ്റെയും രക്തം വീണ മണ്ണിലെ പാർട്ടിയുടെ ആദ്യ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നപ്പോൾ രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെയെന്ന മുദ്രാവാക്യം വാനിലുയർന്നു.
ലോക പ്രസക്തനായ ഗുരു നിത്യ ചൈതന്യയതി ജനിച്ച മണ്ണിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് രക്തപതാക സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉയർത്തി.
തുടർന്ന് പ്രത്യേകം തയ്യാറാക്കായ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.കെ.ബാലൻ, ശ്രീമതി ടീച്ചർ, പി.സതീദേവി, കെ.രാധാകൃഷ്ണൻ എം.പി, കെ.എൻ.ബാലഗോപാൽ ,സി.എസ്.സുജാത ,സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ കെ.കെ.ജയചന്ദ്രൻ ,വി.എൻ.വാസവൻ, പുത്തലേത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എന്നിവർ പുഷ്പചക്രം അർപ്പിച്ചു.തുടർന്ന് സമ്മേളന പ്രതിനിധികളും, നേതാക്കളും പുഷ്പാർച്ചന നടത്തി.
ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.സനൽകുമാറിൻ്റെ താൽക്കാലിക അധ്യക്ഷതയിൽ സമ്മേളന നടപടികൾ ആരംഭിച്ചു.സ്വാഗതസംഘം ചെയർമാൻ പി.ജെ.അജയകുമാർ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.ആർ.പ്രസാദ് രക്തസാക്ഷി പ്രമേയവും, റ്റി.ഡി. ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു
ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു
konnivartha.com: : ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.
എ.പത്മകുമാർ, പി.ബി.ഹർഷകുമാർ, സി. രാധാകൃഷ്ണൻ ,ഫീലിപ്പോസ് തോമസ്, വൈഷ്ണവി എന്നിവരടങ്ങുന്ന പ്രസീഡിയം കമ്മിറ്റിയെയും, ഓമല്ലൂർ ശങ്കരൻ (കൺവീനർ) കെ.യു.ജനീഷ് കുമാർ എം.എൽ.എ, അഡ്വ.എസ്.മനോജ്, റ്റി.വി.സ്റ്റാലിൻ, ബി. നിസാം, ലസിത ടീച്ചർ, അമൽ ഏബ്രാഹാം, കെ.പി.രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന പ്രമേയ കമ്മിറ്റിയെയും, എസ്.ഹരിദാസ് (കൺവീനർ), ആർ.തുളസീധരൻ പിള്ള, കോമളം അനിരുദ്ധൻ, സുഗതൻ, അനീഷ് കുമാർ, രാജശേഖരക്കുറുപ്പ് ,കെ.കെ.സുരേന്ദ്രൻ എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയെയും, എം.വി.സഞ്ജു (കൺവീൻ ), സി.എൻ. ധിൻ രാജ്, എം.ജെ.രവി, ബിജു ചന്ദ്ര മോഹനൻ, റോയി ഫിലിപ്പ്, ഭദ്രകുമാരി, എസ്.സി.ബോസ് എന്നിവരടങ്ങുന്ന മിനിട്സ് കമ്മിറ്റിയെയും, പി.ബി സതീഷ് കുമാർ (കൺവീനർ) കെ.എസ്.സുരേശൻ, സി.ജി.രാജേഷ് കുമാർ എന്നിവരടങ്ങിയ രജിസ്ട്രേഷൻ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.