ശബരിമല: മണ്ഡലകാല ഉത്സവം കഴിഞ്ഞ് ശബരിമല ക്ഷേത്രനടയടച്ചതിന് ശേഷം സന്നിധാനത്തെ ആഴി ശുചീകരിച്ചു.
ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിക്കുകയും ബാക്കി വരുന്ന നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കുകയുമാണ് ചെയ്യുന്നത്. മകരവിളക്ക് മഹോത്സവത്തിന് ഡിസംബർ 30ന് വൈകിട്ട് നട തുറന്നശേഷം ആഴിയിൽ അഗ്നി തെളിയിക്കും.