സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും
konnivartha.com: കോന്നി: സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും.
ദീപശിഖ ജാഥ സി.വി. ജോസിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് അത് ലറ്റുകൾ കോന്നിയിലെ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് ദീപശിഖ ഏല്പിക്കും.
ഉച്ചയ്ക്ക് 2 ന് ജോസ് ജംങ്ഷനിൻ നിന്നുമാരംഭിക്കുന്ന ജാഥ കുമ്പഴ (2.30), മല്ലശേരി മുക്ക് ( 2.40), പുളിമുക്ക് (2.50 ), ഐ റ്റി സി പടി ( 3.15), ഇളകൊള്ളൂർപള്ളിപ്പടി (3.25),ചിറ്റൂർമുക്ക് ( 3.45) ശേഷം നാലിന് കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.പ്രതിനിധി സമ്മേളന നഗറിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആർ.പ്രസാദ് ഏറ്റുവാങ്ങും.
പതാക ജാഥ പന്തളം രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി.ഹർഷകുമാർ ജാഥാ ക്യാപ്റ്റൻ ആർ.ജ്യോതികുമാറിന് പതാക നൽകും.
രണ്ടിന് മുടിയൂർക്കോണത്തു നിന്നും ആരംഭിക്കുന്ന ജാഥ പന്തളം ( 2.30), തുമ്പമൺ ( 3.00 ), കൈപ്പട്ടൂർ (3.15), വള്ളിക്കോട് ( 3.30) എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാർ പതാക ഏറ്റു വാങ്ങും.
പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക രാവിലെ രക്തസാക്ഷി സന്ദീപ് കുമാറിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.സനൽകുമാർ ജാഥാ ക്യാപ്റ്റൻ ബിനിൽകുമാറിന് കൈമാറും
തുടർന്ന് ജാഥ ചാത്തങ്കരി (11.00 ), കാവുംഭാഗം (11.30), തിരുവല്ല ടൗൺ (12.00 ), മഞ്ഞാടി ( 12.30), ഇരവിപേരൂർ (2.00 ), കോഴഞ്ചേരി ( 2.30), ഇലന്തൂർ (3.00 ), പ്രക്കാനം ( 3.15), ഓമല്ലൂർ (3.30), താഴൂർ പാലംപടി വഴി പൂങ്കാവ് ( 3.45) എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.
സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം പതാക ഏറ്റുവാങ്ങും.പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമരം രക്തസാക്ഷി എം.രാജേഷിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ കമ്മിറ്റിയംഗം എ.എൻ.സലീം ജാഥാ ക്യാപ്റ്റൻ കെ.കെ.ശ്രീധരന് കൈമാറും.
തുടർന്ന് ജാഥ അങ്ങാടിക്കൽ (2.00 ), കൊടുമൺ ( 2.30), ഏഴംകുളം (2.45), പാറയ്ക്കൽ (3.00 ), ഇളമണ്ണൂർ( 3.15), കലഞ്ഞൂർ( 3.30), കൂടൽ (3.45) എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.നിർമലാദേവി ഏറ്റുവാങ്ങും.
പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം രക്തസാക്ഷി വള്ളിയാനി അനിരുദ്ധൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജെ.അജയകുമാർ ജാഥാ ക്യാപ്റ്റൻ ശ്യാംലാലിന് കൈമാറും. തുടർന്ന് ജാഥ വള്ളിയാനി (2.00 ), പൊതീപ്പാട് (2.30), മലയാലപ്പുഴ ( 2.45), വെട്ടൂർ (3.00 ), അട്ടച്ചാക്കൽ ( 3.30), മുരിങ്ങമംഗലം ( 3.45) എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഏറ്റുവാങ്ങും.
കപ്പി, കയർ ജാഥ എം.എസ്.പ്രസാദിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എ ജാഥാ ക്യാപ്റ്ററ്റൻ എം.എസ്.രാജേന്ദ്രന് കൈമാറും തുടർന്ന് ജാഥ ചിറ്റാർ (2.00 ), തണ്ണിത്തോട് (2.30), എലി മുള്ളും പ്ലാക്കൽ ( 2.45), അതുമ്പുംകുളം (3.00 ), പയ്യനാമൺ ( 3.30) എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി വൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. ജില്ലാ സെക്രട്ടറിയേറ്റംഗം റ്റി.ഡി. ബൈജു ഏറ്റുവാങ്ങും.
എല്ലാ ജാഥകളും വൈകിട്ട് 4ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. തുടർന്ന് 5 ന് പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ പി.ജെ.അജയകുമാർ പതാക ഉയർത്തും
സി പി ഐ (എം )പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
konnivartha.com: ആദ്യമായി കോന്നിയിൽ നടക്കുന്ന സി പി ഐ എം ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള പ്രയത്നത്തിലാണ് നേതാക്കളും, പ്രവർത്തകരും.സമ്മേളനത്തിൻ്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും.
നാളെ രാവിലെ 10.30ന് പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (വകയാർ മേരി മാതാ ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.തുടർന്ന് വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുപ്രവർത്തന റിപ്പോർട്ട് അവതരിപിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ച, പൊതുചർച്ച എന്നിവ നടക്കും.ഞായറാഴ്ച രാവിലെ 9 ന് പ്രതിനിധി സമ്മേളനവും, പൊതുചർച്ചയും തുടരും.
തിങ്കളാഴ്ച രാവിലെ 9 ന് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് ,സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ,പ്രമേയാവതരണം. ഭാവി പരിപാടികൾ, ക്രഡൻഷ്യൻ റിപ്പോർട്ട്, നന്ദി എന്നിവയ്ക്ക് ശേഷം ഇൻ്റർനാഷണൽ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.
വൈകിട്ട് 4ന് റെഡ് വാളൻ്റിയർമാർച്ചും, പ്രകടനവും തുടർന്ന് 5 ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കെ.എസ്.ആർ.ടി.സി മൈതാനം) നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി അധ്യക്ഷനാവും. സ്വാഗത സംഘം കൺവീനർ ശ്യാംലാൽ സ്വാഗതം പറയും.