Trending Now

ഹരിവരാസനം പാടി ശബരിമല നടയടച്ചു

Spread the love

 

മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് നട തുറക്കും

konnivartha.com/ ശബരിമല: മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന് ക്ഷേത്രം മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടയടച്ചു.

എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്‌, അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസ്,സോപാനം സ്പെഷ്യൽ ഓഫീസർ ശ്രീകുമാർ തുടങ്ങിയവരുടെ സാനിദ്ധ്യത്തിലാണ് നടയടച്ചത്.

മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30ന് വൈകിട്ട് തുറക്കും.

error: Content is protected !!